Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്കെതിരായുള്ള കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമർശം സ്ത്രീവിരുദ്ധവും മ്ലേച്ചവും ആയിപ്പോയിയെന്ന് വാർത്തസമ്മേളനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ. സ്വയം പരത്തുന്ന ദുർഗന്ധത്തിന്റെ ഉന്മാദത്തിലാണ് മുല്ലപ്പള്ളിയെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു. ശൈലജ ടീച്ചറിന്റേത് കോവിഡ് റാണി ആകാനുള്ള ശ്രമമാണെന്ന വിവാദ പരാമർശം സർക്കാരിന്റെ ആകെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ അന്തസ്സ് കെടുത്തുന്നതായിപ്പോയെന്നും മുഖ്യമന്ത്രി അപലപിച്ചു. ഗസ്റ്റ് റോളിൽ പോലും തന്നെയും കുടുംബത്തെയും ആശ്വസിപ്പിക്കാനായി മുല്ലപ്പള്ളിയെത്തിയില്ലെന്ന അന്തരിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷിന്റെ പരാമർശത്തെത്തുടർന്ന് സജീഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് കോൺഗ്രസ് മാർച്ച് നടത്തിയ സംഭവവും മുഖ്യമന്ത്രി കടുത്ത ഭാഷയിൽ വിമർശിച്ചു. " ലോകം മുഴുവൻ ആദരിക്കുന്ന രക്തസാക്ഷിയാണ് സിസ്റ്റർ ലിനി. അവരുടെ കുടുംബത്തെ നമ്മുടെ കുടുംബമായാണ് കേരളം കാണുന്നത്. അതിനെ അംഗീകരിക്കണ്ട. അതിനെ വേട്ടയാടാതിരുന്ന് കൂടേ?" മുഖ്യമന്ത്രി വാർത്തസമ്മേളനത്തിലൂടെ ചോദിച്ചു. ഇത്തരം സംഭവങ്ങൾ ആശ്ചര്യകരം പോലുമാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. സർക്കാർ നിലപാടുകളിലെ വിയോജിപ്പ് പറയുന്നത് അന്തസ്സോടും ബഹുമാനത്തോടെയുമാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
28.54°C








