Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പ്രവാസികൾ ക്വാറന്റീന് പണം നല്‍കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് . പൊരിവെയിലത്ത് പണിയെടുത്ത പ്രവാസികളുടെ അധ്വാനത്തിന്റെ കൂടി ഫലമാണ് നമ്മൾ ഇന്നീ കാണുന്ന കേരളം. ഈ ദുരന്തസമയത്ത് സർവവും നഷ്ടപെട്ട് മടങ്ങിയെത്തുന്നവരെ കോവിഡിന്റെ മറവിൽ കൊള്ളയടിക്കുന്നത് മനുഷ്യത്വരഹിതമാണെന്നാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം വിദേശത്തുനിന്ന് സംസ്ഥാനത്തേക്ക് വരുന്നവർ സർക്കാർ ഒരുക്കുന്ന ഏഴു ദിവസത്തെ ക്വാറൻറീനിൻറ ചെലവ് ബുധനാഴ്ച മുതൽ സ്വയം വഹിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ജോലി പോലും നഷ്ടപ്പെട്ട് മടങ്ങിയെത്തുന്നവർ എങ്ങനെ തുക അടക്കുമെന്ന ചോദ്യത്തിന് അവരും തുക വഹിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി . എല്ലാ ചെലവും സർക്കാരിന് താങ്ങാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു . എന്നാൽ നിലവിൽ കഴിയുന്നവർക്ക് ഇത് ബാധകമല്ലെന്നും നിരക്ക് സർക്കാർ നിശ്ചയിക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചിരുന്നു.
24.47°C








