Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോവിഡ് പ്രതിരോധത്തിനായി നാലുഘട്ടങ്ങളിലായി നടപ്പിൽ വരുത്തിയ ദേശീയ ലോക്ക് ഡൗൺ ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പത്രപ്രവർത്തകരുമായി നടത്തിയ കോൺഫറന്സിലൂടെയാണ് രാഹുൽ നിലപാട് വിശദീകരിച്ചത്. മെയ് അവസാനത്തോടെ മഹാമാരിയ്ക്ക് ശമനമുണ്ടാകുമെന്ന് കേന്ദ്രം വിലയിരുത്തിയിട്ട് ഇപ്പോൾ കോവിഡ് രോഗം അതിവേഗം വർധിച്ചുവരികയാണെന്നും രാഹുൽ പറഞ്ഞു. ലോക്ക് ഡൗൺ മൂലം തകർന്ന സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ കേന്ദ്രം ആവിഷ്ക്കരിച്ച സാമ്പത്തിക പാക്കേജ് അപര്യാപ്തമാണെന്ന് ഇതിനോടകം തന്നെ ജനങ്ങൾക്ക് ബോധ്യപ്പെട്ടെന്നും രാഹുൽ വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അടുപ്പിച്ച് നടത്തി വന്നിരുന്ന പത്രസമ്മേളനങ്ങൾ ജനങ്ങളുടെ ആശങ്ക വർധിപ്പിച്ചതെയുള്ളൂ എന്നും രാഹുൽ പറഞ്ഞു. രാജ്യത്ത് കോവിഡ് കേസുകൾ ഒന്നര ലക്ഷത്തോട് അടുക്കുകയാണെന്നും അടുത്ത ഘട്ടത്തിൽ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് നരേന്ദ്രമോദിയോട് ചോദിക്കാൻ താൻ ആഗ്രഹിക്കുന്നതായും രാഹുൽ പത്രസമ്മേളനത്തിലൂടെ വ്യക്തമാക്കി. കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന പാവപ്പെട്ട തൊഴിലാളികളെയും കുടിയേറ്റ തൊഴിലാളികളെയും കർഷകരെയും കോൺഗ്രസ് സംരക്ഷിച്ച് വരികയാണെന്നും രാഹുൽ പറഞ്ഞു.
24.47°C








