Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:21 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.52 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്​പ്രിൻക്ലർ കരാറുമായുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്​പ്രിൻക്ലർ കരാറിൽ കള്ളം കൈയോടെ പിടിക്കപ്പെട്ടപ്പോൾ കളവ് മുതൽ ഉപേക്ഷിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തതെന്നാണ്   ചെന്നിത്തല വിമർശിച്ചത് . തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയിലെ കള്ളന്റേതിന് സമാനമാണ് സർക്കാർ നിലപാടെന്നും ചെന്നിത്തല പരിഹസിച്ചു. സ്​പ്രിൻക്ലർ കരാറിൽ സർക്കാർ മലക്കം മറിഞ്ഞെന്നും  കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞതായും ചെന്നിത്തല അവകാശപ്പെട്ടു . ഡാറ്റ അനാലിസിസ് സ്​പ്രിൻക്ലറിൽ നിന്ന് സി - ഡിറ്റിലെത്തിയത് പ്രധാന നേട്ടമാണ് . കരാറിൽ നിന്ന് സി ഡിറ്റിനേയും ഐ.ടി മിഷനേയും മാറ്റി നിർത്തിയിരിക്കുകയായിരുന്നു . നിയമവകുപ്പും കരാറിനെ കുറിച്ച് അറിഞ്ഞിരുന്നില്ല . മന്ത്രിസഭയോ എൽ.ഡി.എഫോ കരാറിനെ കുറിച്ച് ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു . കരാറുമായി മുന്നോട്ട് പോയിരുന്നെങ്കിൽ മലയാളികളുടെ ആരോഗ്യവിവരങ്ങൾ സ്പ്രിൻക്ലറിന്റെ കൈയിലായേനെ . ഇത് തെരഞ്ഞെടുപ്പുകൾക്കായി ഉപയോഗിക്കപ്പെടുമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു .

Readers Comment

Add a Comment