Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:19 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയതിന് മുൻ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്. വിജിലൻസ് ഐജി രണ്ടാഴ്ചയ്ക്കകം പരാതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു . ലോക്ക് ഡൗണിനിടെ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും പരാതി പിൻവലിച്ചാൽ അഞ്ച് ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തുവെന്നും പരാതിക്കാരനായ കളമശേരി സ്വദേശി ഗിരീഷ് ബാബു കോടതിയെ അറിയിച്ചു . തെറ്റിദ്ധാരണയുടെ പുറത്താണ് താൻ പരാതി നൽകിയതെന്ന് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇബ്രാഹിം കുഞ്ഞ് ഭീഷണിപ്പെടുത്തുന്നതെന്ന് പരാതിക്കാരൻ വ്യക്തമാക്കി.


ഗിരീഷ് ബാബുവിൻ്റ പരാതിയിൽ ജസ്റ്റിസ് സുനിൽ തോമസ് വിജിലൻസ് ഐജി എച്ച് വെങ്കിടേഷിന് അന്വേഷണ നിർദ്ദേശം നൽകി .ചന്ദ്രിക ദിനപത്രത്തിൻ്റ അക്കൗണ്ടിലൂടെ ഇബ്രാഹിം കുഞ്ഞ് 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലെ പരാതിക്കാരനെയാണ് ഭീഷണിപ്പെടുത്തിയത് . ഈ കേസിൽ എൻഫോഴ്സ്മെന്റ്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണണം പുരോഗമിക്കുകയാണ് . ഇതിനിടെയാണ് പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഭീഷണിയുണ്ടായത്.

Readers Comment

Add a Comment