Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:33 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേന്ദ്രത്തിന്റെ ഇരുപത് ലക്ഷം കോടി രൂപയുടെ പാക്കേജ് വിശദീകരിച്ചുകൊണ്ടുള്ള പത്രസമ്മേളനങ്ങളെ നാടകം എന്ന് പരിഹസിച്ച കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. അതിഥി തൊഴിലാളികളുടെ കാര്യം പറഞ്ഞ് നാടകം കളിക്കുന്നത് കോൺഗ്രസ് ആണെന്നും നിർമ്മല ആരോപിച്ചു. കുടിയേറ്റ തൊഴിലാളികളുടെ അരികിലിരുന്ന് വെറുതെ സംസാരിക്കുന്ന സമയത്ത് അവർക്കായി കൂടുതൽ ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നതിനായി എന്തെങ്കിലും പണിയെടുക്കൂ എന്നായിരുന്നു നിർമ്മലയുടെ മറുപടി. പ്രധാനമായും രാഹുൽ ഗാന്ധിയെ ലക്‌ഷ്യം വെച്ചുകൊണ്ടായിരുന്നു നിർമ്മല സീതാരാമന്റെ ആരോപണങ്ങൾ. എന്തുകൊണ്ട് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികൾ ഗതാഗത മാർഗമില്ലാതെ കഷ്ടപ്പെടുന്നു എന്നതിനും പാർട്ടി മറുപടി പറയണമെന്ന് നിർമ്മല സീതാരാമൻ വാർത്തസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു. കാൽനടക്കാരുടെ അടുത്ത് പോയി വെറുതെ വാചകമടിക്കാൻ മാത്രമേ കോൺഗ്രസിന് നിലവിൽ കഴിയൂ എന്നും അവരുടെ ഒപ്പം നടന്ന് അവരുടെ ലഗ്ഗേജൊ കുട്ടികളെയോ എടുത്ത് സഹായിക്കുകയെങ്കിലുമാണ് ഇതിലും ഭേദം എന്നും നിർമ്മല കുറ്റപ്പെടുത്തി.  

Readers Comment

Add a Comment