Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:34 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേന്ദ്ര സർക്കാർ ഈ സമയത്ത് പണമിടപാടുകാരെപ്പോലെ പെരുമാറരുതെന്നും ജനങ്ങൾക്ക് ഇപ്പോൾ അവരുടെ കയ്യിൽ പണം കിട്ടേണ്ടതാണ് ആവശ്യമെന്നും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ഓരോ ആളുകളുടെയും അകൗണ്ടിലേക്ക് സർക്കാർ നേരിട്ട് പണമെത്തിക്കുക എന്നതാണ് ഇപ്പോൾ ചെയ്യേണ്ടതെന്നും രാഹുൽ പറഞ്ഞു. കൈയ്യിൽ പണമില്ലാത്തതാണ് ജനങ്ങളുടെ ഇപ്പോഴത്തെ പ്രധാന പ്രശ്നം. അതിനാണ് പരിഹാരം കാണേണ്ടതെന്നും രാഹുൽ വ്യക്തമാക്കി. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇരുപത് ലക്ഷം രൂപയുടെ പാക്കേജിനെക്കുറിച്ച് സർക്കാർ പുനരാലോചിക്കാനെന്നും അത് കുറച്ചുകൂടി ഫലപ്രദമായ രീതിയിലാണ് വിനിയോഗിക്കേണ്ടതെന്നുമാണ് രാഹുലിന്റെ വാദം. പാവപ്പെട്ടവരുടെ കയ്യിൽ നേരിട്ട് പണമെത്തിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുന്നത് വരെ കേന്ദ്ര സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തുമെന്നും രാഹുൽ പ്രഖ്യാപിച്ചു. ലോക്ക് ഡൌൺ നീണ്ടുപോകുന്ന ഘട്ടത്തിൽ സാമ്പത്തികരംഗത്തെ പുനരുജ്ജീവിപ്പിക്കാൻ കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കണമെന്നും ഇപ്പോൾ പ്രഖ്യാപിച്ച പാക്കേജ് അപര്യാപ്തമാണെന്നും രാഹുൽ ഊന്നിപ്പറഞ്ഞു. 

Readers Comment

Add a Comment