Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:32 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എക്സൈസ് സംഘത്തെയും  പോലീസിനെയും വെട്ടിച്ച് സ്പിരിറ്റ് കടത്തിയ കേസ് അട്ടിമറിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസും യുവമോർച്ചയും രം​ഗത്ത്. സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി മുൻ അധ്യക്ഷൻ വിഎം സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. ചിറ്റൂർ എക്സൈസ് സർക്കിൾ ഓഫീസിലേക്ക് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ചാലക്കുടിയിൽ നിന്ന് സ്പിരിറ്റ് കടത്തിവന്ന മിനിലോറിയിൽ തവിട് മാത്രമായിരുന്നെന്നാണ് എക്സൈസിൻ്റെ വിശദീകരണം. ചിറ്റൂരിലെ പ്രാദേശിക  രാഷ്ട്രീയ ഇടപെടൽ സംഭവത്തിന് പിന്നിലുണ്ടെന്നാണ് ആരോപണം ഉയരുന്നത്. ഈ സാഹചര്യത്തിലാണ് അട്ടിമറിക്കെതിരെ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കോൺ​ഗ്രസ് നേതാവ് വി എം സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചത്. 
കൂടാതെ എക്സൈസ് സർക്കിൾ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയ യുവമോർച്ച , കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയാവശ്യപ്പെട്ടു . സ്പിരിറ്റുമായെത്തിയ വാഹനം പെട്ടെന്ന് കാണാതാവുകയും ദിവസങ്ങൾക്ക് ശേഷം ഉപേക്ഷിക്കപ്പെട്ട രീതിയിൽ കണ്ടെടുക്കയും ചെയ്തതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ഒരുവിഭാഗം എക്സൈസ് ഉദ്യോഗസ്ഥർ തന്നെ സംശയമുന്നയിച്ചിരുന്നു.

Readers Comment

Add a Comment