Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:38 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
k m shaji

സംസ്ഥാനം ഒരു ദുരന്തം നേരിടുമ്പോൾ കുറച്ച് ദിവസത്തെ ശമ്പളം നല്കാൻ മടിക്കുന്നവരല്ല ഇവിടുത്തെ ഉദ്യോഗസ്ഥർ, എങ്കിലും സർക്കാരിന് കോടതി കയറേണ്ടി വന്നത് അവരുടെ തന്നെ മോശം ചെയ്തികൾ കൊണ്ടാണെന്ന് കെ എം ഷാജി എം എൽ എ. ഒരു ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഷാജി തുറന്നടിച്ചത്. പെരിയ കൊലക്കേസില്‍ സര്‍ക്കാറിന് വേണ്ടി വാദിക്കാന്‍ വന്ന അഭിഭാഷകരുടെ ചിലവ് സർക്കാർ ഖജനാവിൽ നിന്നും എടുത്തതിനെയും ഷാജി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു. ധൂര്‍ത്തും താന്‍പോരിമയും സ്വജനപക്ഷപാതവും അഹങ്കാരവും അഹന്തയും മാത്രം കൈമുതലാക്കിയ ഈ സര്‍ക്കാറിനെ കണ്ടും കേട്ടും അനുഭവിച്ചും മടുത്ത ജനങ്ങളാണ് സർക്കാരിനെ കോടതി കയറ്റുന്നതെന്ന് ഷാജി പറഞ്ഞു. സർക്കാരിന്റെ പ്രവർത്തനം മികച്ചതായിരുന്നുവെങ്കിൽ ഇത്തരം തിരിച്ചടികൾ നേരിടേണ്ടി വരില്ലായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. 
"ഈ കോവിഡ് കാലത്ത് കൃപേഷിന്റെ ഇരുപതാം ജന്മദിനത്തില്‍ കുഞ്ഞുപെങ്ങള്‍ രക്തം ദാനം ചെയ്യുമ്പോൾ അവനെ വെട്ടിക്കൊന്ന് രക്തം കുടിച്ച ഡ്രാക്കുള സഖാക്കള്‍ക്കായി വാദിക്കാന്‍ വന്ന വക്കീല്‍ന്മാര്‍ക്കാണീ പണം ഖജനാവില്‍ നിന്നൊഴുകിയതെന്നോര്‍ക്കണം.  ഇങ്ങനെ തോന്നിയവാസങ്ങള്‍ കാണിച്ച്‌ കളഞ്ഞ കോടികളാണു സര്‍ക്കാറിന്റെ ഖജനാവില്‍ പാറ്റ കയറാന്‍ കാരണം.രണ്ട് പ്രളയകാലത്തും പണം തന്ന ജനങ്ങള്‍ ഇതും കാണുന്നുണ്ട്.പാത്തുമ്മയുടെ ആടിന്റെയും നാണി അമ്മയുടെ കമ്മലിന്റെയും കണക്കുപറയാന്‍ വൈകുന്നേരത്തെ ചാനലുകളുടെ പ്രൈം ടൈമിനായി PR സഹായത്തോടെ തയ്യാറെടുക്കുന്ന മുഖ്യനു ( ഇങ്ങനെ ഒരു പരിഹാസ്യത ഇന്ത്യയിലെ ഒരു സ്റ്റേറ്റിലും നമുക്കു കാണാനാവില്ല) സമയമില്ലെങ്കില്‍ കേരള ക്യാബിനറ്റിലെ ആര്‍ക്കും ജനങ്ങള്‍ക്ക് മറുപടി നല്‍കാം". ഷാജി ഫേസ്‌ബുക്കിൽ കുറിച്ചു.

Readers Comment

Add a Comment