Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച വി. മുരളീധരനെതിരെ ആഞ്ഞടിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഗ്രീൻ സോണാക്കി പ്രഖ്യാപിച്ച് ജാഗ്രതക്കുറവ് കാട്ടിയതാണ് കോട്ടയത്തും ഇടുക്കിയിലും രോഗവ്യാപനത്തിനിടയാക്കിയതെന്ന് സർക്കാരിനെ കേന്ദ്രമന്ത്രി വി. മുരളീധരൻ വിമർശിച്ചിരുന്നു. ഇതിനു മറുപടിയെന്നോണമാണ് മന്ത്രി പ്രതികരിച്ചിരിക്കുന്നത്. കേരളത്തിലെ കുറവുകള്‍ അന്വേഷിക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും മുരളീധരന് രാഷ്ട്രീയതിമിരം ബാധിച്ചിരിക്കുന്നു. മൂന്നാംകിട രാഷ്ട്രീയക്കാരന്റെ നിലവാരം അദ്ദേഹം കാണിക്കരുതെന്നും കടകംപള്ളി വിമര്‍ശിച്ചു.
മുഖ്യമന്ത്രിക്ക് പിന്തുണയേറുന്നതാണോ മുരളീധരന്റെ വിഷമമെന്നും മന്ത്രി ചോദിച്ചു. സര്‍ക്കാരിനെതിരായ മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് അനവസരത്തിലാണെന്നും കടകംപള്ളി പറഞ്ഞു.
ആദ്യം സ്വന്തം ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ മുരളീധരന്‍ തയാറാകണം. വിദേശത്തു കുടുങ്ങിയവരെ നാട്ടിലെത്തിക്കാനാണ് അദ്ദേഹം ശ്രമിക്കേണ്ടതെന്നും കടകംപള്ളി ചൂണ്ടിക്കാട്ടി.
24.47°C








