Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:32 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രസംഗമായാലും നൃത്തമായാലും നംഗ്യാല്‍ കലക്കും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി, രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ച മോദി സര്‍ക്കാരിന്റെ നടപടിയെ പിന്തുണച്ചും പ്രതിപക്ഷത്തെ ആക്രമിച്ചും ലോക്‌സഭയില്‍ പ്രസംഗിച്ച് മോദിയുടെ ഗുഡ് ബുക്കില്‍ ഇടംപിടിച്ച ലഡാക്ക് എം.പി സെറിംഗ് നംഗ്യാല്‍ സ്വാതന്ത്ര്യ ദിനത്തില്‍ വൈറല്‍ ആയത് നാട്ടുകാര്‍ക്കൊപ്പം റോഡില്‍ നൃത്തം ചെയ്താണ്. പരമ്പരാഗത വസ്ത്രമായ ഗൗച്ച ധരിച്ച്, സണ്‍ഗ്‌ളാസ് വച്ച് നൃത്തം വയ്ക്കുന്ന നംഗ്യാലിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ സഡന്‍ വൈറല്‍.

കുറച്ചു ദിവസം മുമ്പ്, ലോക്‌സഭയില്‍ കശ്മീര്‍ വിഭജന ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിപക്ഷം കയറി ആക്രമിച്ചപ്പോഴാണ് ലഡാക്ക് എം.പി ആയ നംഗ്യാല്‍ എഴുന്നേറ്റത്. ലഡാക്കിനെക്കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയാത്തവരാണ് സഭയില്‍ സംസാരിക്കുന്നതെന്നും, കശ്മീരിന്റെ സംസ്‌കാരമോ പ്രശ്‌നങ്ങളോ അറിയാത്തവര്‍ മിണ്ടാതിരിക്കണമെന്നുംപറഞ്ഞ് 20 മിനിട്ട് നേരം നംഗ്യാല്‍ നടത്തിയത് കിടിലം ഡെമോണ്‍സ്‌ട്രേഷന്‍. നംഗ്യാലിന്റെ പെര്‍ഫോമന്‍സ് കണ്ട് മോദി പോലും കിടുങ്ങിപ്പോയി.

പ്രസംഗം തീര്‍ന്നയുടന്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നേരിട്ടു ചെന്ന് നംഗ്യാലിന്റെ കൈപിടിച്ചു- കൊടുകൈ! സ്മാര്‍ട്ട് ബോയ് എന്ന് പിന്നീട് ട്വിറ്ററില്‍ നംഗ്യാലിനെക്കുറിച്ച് മോദി കുറിക്കുകയും ചെയ്തു. ചുമ്മാ വേഷംകെട്ടി നടന്നാല്‍പ്പോരാ, ഇതുപോലുള്ള മിടുക്കന്മാരെ കണ്ടുപഠിക്കണമെന്നായിരുന്നു സ്വന്തം പാര്‍ട്ടി നേതാക്കളോട് മോദിയുടെ ഉപദേശം. സഭയില്‍ അല്ലെങ്കിലെന്താ, ഇന്ന് ലഡാക്കിലെ സ്വാതന്ത്ര്യ ദിനാഘോഷവേളയില്‍ ഡാന്‍സ് ചെയ്തും നംഗ്യാല്‍ താരമായി. പുല്ലും ആയുധമാക്കുന്ന വല്ലഭന്റെ അടുത്ത പരിപാടിക്കു കാത്തിരിക്കുകയാണ് മറ്റ് എം.പിമാര്‍.

Readers Comment

Add a Comment