Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumPolitics,ramesh chennithala,against,sprinkler,kerala govt,should,ban,i2inews

അന്തസ്സുണ്ടെങ്കില്‍ സ്പ്രിംക്ലര്‍ കരാര്‍ റദ്ദാക്കണമെന്ന് ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിനു പിന്നാലെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ഇടക്കാല ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ സ്പ്രിംഗ്ലർ കരാര്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

അതേ സമയം, പ്രതിപക്ഷം ഉന്നയിച്ച അഞ്ചുകാര്യങ്ങള്‍ക്ക് കോടതിയില്‍ നിന്ന് തീർപ്പുണ്ടായെന്നും,99 ശതമാനം പ്രശ്നങ്ങള്‍ക്കും പരിഹാരമായതായും പ്രതിപക്ഷ നേതാവ് അറിയിച്ചു.ഇതിലൂടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ എല്ലാം തന്നെ ഗൗരവമുള്ളതാണെന്ന് തെളിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഡേറ്റ സുരക്ഷ, വ്യക്തിയുടെ അനുമതി എന്നീ ആശങ്കകള്‍ കോടതി അംഗീകരിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.കോവിഡിന്റെ മറവില്‍ ഡാറ്റ അഴിമതി നടത്താനുള്ള ശ്രമം നടപ്പാവില്ല എന്നും ചെന്നിത്തല പറഞ്ഞു.അത് കൊണ്ട് ,സര്‍ക്കാരിന് അൽപ്പം എങ്കിലും മാന്യതയോ അന്തസോ ഉണ്ടെങ്കിൽ സ്പ്രിംക്ലറുമായുള്ള കരാര്‍ റദ്ദാക്കുകയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

Readers Comment

Add a Comment