Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:12 pm
  • 9th August, 2026
  • Light Rain
28.27°C28.27°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
kanam rajendran

സ്‌പ്രിംക്ലെർ വിവാദം മൂലം എൽ ഡി എഫ് സർക്കാരിന് പ്രതിച്ഛായ നഷ്ടപ്പെട്ടുവെന്നും സർക്കാരിനെ ഇരുട്ടിലാക്കിയത് ശെരിയായില്ലയെന്നും പറഞ്ഞതിന് തൊട്ടു പിന്നാലെ സർക്കാരിന് പരിപൂർണ്ണ പിന്തുണയെന്ന് പ്രഖ്യാപിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രതിപക്ഷം ഈ ഇടയായി ആടിക്കൊണ്ടിരിക്കുന്നത് അസംബന്ധനാടകമാണെന്നും കാനം പറഞ്ഞു. ജനം കയ്യൊഴിയുമെന്ന ഭയമാണ് ഈ അസംബന്ധ നാടകങ്ങളുടെയെല്ലാം കാരണമെന്നും കാനം പരിഹസിച്ചു. സി പി ഐ യ്ക്ക് എന്തായാലും സർക്കാരിനോട് പൂർണ്ണമായ യോജിപ്പുണ്ടെന്നും കാനം വ്യക്തമാക്കി. എൽ ഡി എഫ് നേതൃത്വത്തിലുള്ള സർക്കാർ നല്ല രീതിയിൽ പ്രവർത്തിച്ചു വരികയാണെന്നും അതുകണ്ട കോൺഗ്രസിന്റെയും ബി ജെ പിയുടെയും ഉറക്കം നഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ആകെ താല്പര്യവും നിലപാടുകളും സംരക്ഷിക്കാനും ഒപ്പം നിൽക്കാനുമല്ല ഇവിടുത്തെ പ്രതിപക്ഷപ്പാർട്ടികൾ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിപിഐ മുഖപത്രമായ ജനയുഗത്തിലെ ഒരു ലേഖനത്തിലൂടെയാണ് കാനം ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയത്. ഇന്നലെയാണ് സ്‌പ്രിംക്ലെർ വിവാദത്തിൽ സി പി ഐയ്‌ക്കുള്ള അതൃപ്തി പ്രകടിപ്പിക്കാൻ കാനം എ കെ ജി സെന്ററിലെത്തി കോടിയേരി ബാലകൃഷ്ണനെ കണ്ടത്. 

Readers Comment

Add a Comment