Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 11:24 am
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 2.76 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumPolitics,ramesh chennithala,opposition party,high court,chief minister,sprinkler,kerala,i2inews

കോവിഡ് വ്യാപന സാഹചര്യത്തിൽ സംസ്ഥാനത്ത് ഉയർന്നു വന്ന സ്പ്രിംക്ലർ കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. സ്പ്രിംഗ്ലറിന്റെ വെബ് സർവറിലേക്ക് രോഗികളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് നിർത്തണമെന്നുള്ള ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

സ്പ്രിംക്ലറിന്റെ വെബ്‌സർവറിൽ ഇതുവരെ രേഖപ്പെടുത്തിയ വിവരങ്ങളുടെ ഉടമസ്ഥർക്ക് ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നുള്ള ആവിശ്യവും പ്രതിപക്ഷ നേതാവ് ഉന്നയിച്ചിരിക്കുകയാണ്.

അതേ സമയം, സ്പ്രിംഗ്ലർ കരാറിൽ ഉള്ള നിലപാട് വ്യക്തമാക്കി കൊണ്ട് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകും. അതീവ പ്രാധാന്യമുള്ള രണ്ട് വ്യക്തിഗത വിവരങ്ങൾ സ്പ്രിംഗ്ലർ ശേഖരിക്കുന്നുണ്ടെങ്കിലും വിവര ചോർച്ച ഉണ്ടാകില്ലെന്നാണ് സർക്കാർ വാദം. ഏതെങ്കിലും തരത്തിൽ കരാർ ലംഘനം ഉണ്ടായാൽ ഇന്ത്യയിലും, ന്യുയോർക്കിലുമുള്ള കമ്പനിക്കെതിരെ നിയമ നടപടി സാധ്യമാണെന്നും സർക്കാർ  ഹൈക്കോടതിയെ അറിയിക്കും.

Readers Comment

Add a Comment