Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:44 am
  • 10th August, 2026
  • Light Rain
25.76°C25.76°C
  • Humidity: 91 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
kn shaji

ദുരിതാശ്വാസനിധിയുടെ പേരിൽ വ്യാജപ്രചരണം നടത്തിയെന്നാരോപിച്ച് കെ എൻ ഷാജി എം എൽ എയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസനിധി സർക്കാർ ദുരുപയോഗം ചെയ്തുവെന്ന ഷാജിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അവലോകനത്തിന്  ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കവെയായിരുന്നു ഷാജിയെ പിണറായി കടുത്ത ഭാഷയിൽ ശാസിച്ചത്. ഷാജിയുടെ പാർട്ടി കോവിഡ് പ്രതിരോധപ്രവർത്തനങ്ങളോട് പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നും ഇത്തരം പ്രതിസന്ധിഘട്ടത്തിൽ ഇതുപോലുള്ള വികൃതജീവികൾ ധാരാളമുണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി ആക്ഷേപിച്ചു. "സാങ്കേതിക കാര്യങ്ങള്‍ അറിയാത്ത ഒരുപാട് പാവപ്പെട്ട ആളുകള്‍ നാട്ടിലുണ്ട്, അവരെ തെറ്റിദ്ധരിപ്പിക്കാന്‍ ഷാജി ശ്രമിക്കുന്നത് എന്തിനാണ്? ഇത്തരമൊരു ഘട്ടത്തില്‍ ഇങ്ങനെ ഒരു നിലപാടാണോ എടുക്കേണ്ടത്?." മുഖ്യമന്ത്രി ചോദിച്ചു. ഇങ്ങനെ എന്തെങ്കിലും "ഗ്വാ ഗ്വാ" ശബ്ദമുണ്ടാക്കിയാല്‍ അതാണ് ഏറ്റവും വലിയ ശബ്ദമെന്ന് കാണേണ്ടതില്ല എന്നും പിണറായി സൂചിപ്പിച്ചു. 

Readers Comment

Add a Comment