Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:32 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
pinarayi vijayan

കേരളീയരുടെ കോവിഡ് സംബന്ധിയായ വിവരങ്ങൾ അമേരിക്കൻ സൈറ്റിന് കൈമാറിയ വിവാദത്തിൽ മുഖ്യമന്ത്രി കാര്യമായി പ്രതികരിക്കാതിരുന്നത് ക്ഷീണമായെന്ന് സിപിഎം വിലയിരുത്തൽ. കൂട്ടായ ആലോചനയില്ലാതെ ഐടി വകുപ്പെടുത്ത തീരുമാനത്തിനെതിരെ പ്രതിഷേധമുണ്ടെങ്കിലും, മുഖ്യമന്ത്രിക്ക് പിന്തുണ നൽകാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റെയും പ്രതിരോധപ്രവർത്തനങ്ങൾക്ക് കയ്യടി കിട്ടിക്കൊണ്ടിരുന്ന സമയത്താണ് ഈ വിവാദമുണ്ടായത്. എല്ലാക്കാര്യങ്ങളും സ്പഷ്ടമായ ഭാഷയിൽ വിശദീകരിക്കുന്ന മുഖ്യമന്ത്രി ഈ വിഷയത്തിൽ നിന്ന് മാത്രം മനഃപൂർവം ഒഴിഞ്ഞു മാറുകയായിരുന്നു എന്ന് പാർട്ടിയിൽ തന്നെ അഭിപ്രായമുണ്ട്. തന്‍റെ വലം കൈയായ ഐടി സെക്രട്ടറിക്ക് തെറ്റ് പറ്റിയോ എന്ന സംശയം മുഖ്യമന്ത്രിയുടെ വാക്കുകളില്‍ തന്നെയുണ്ടെന്നാണ് പാർട്ടി നിരീക്ഷണം. പ്രതിപക്ഷം ഈ അവസരം മുതലെടുക്കുകയാണെന്നും പാർട്ടി വിലയിരുത്തി. 

Readers Comment

Add a Comment