Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാരിനെ വിമർശിക്കുവാൻ വേണ്ടി മാത്രം എല്ലാ ദിവസവും രാവിലെ കുളിച്ച് കുപ്പായവുമിട്ട് ഇറങ്ങുന്ന രീതി ശരിയല്ല. വിമർശിക്കാൻ വേണ്ടി മാത്രം സർക്കാരിനെ വിമർശിക്കുന്ന രീതി പ്രതിപക്ഷം നിർത്തണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.സർക്കാരിന്റെ ക്രിയാത്മകമായ പദ്ധതികളുമായി സഹകരിക്കുകയാണ് എല്ലാ രാഷ്ട്രീയ കക്ഷികളും ഇപ്പോൾ ചെയ്യേണ്ടത്. ഭക്ഷണപ്പൊതി വിതരണം, പച്ചക്കറി കിറ്റ് വിതരണം, മരുന്ന് വിതരണം, മാസ്ക് വിതരണം തുടങ്ങി നിരവധി സേവനപ്രവർത്തനങ്ങൾ ബി.ജെ.പി. കേരളത്തിൽ അങ്ങോളമിങ്ങോളം ചെയ്യുന്നുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇത്തരം സന്നദ്ധ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.ഇതിനു പകരം പ്രതിപക്ഷം എന്നും രാവിലെ വന്ന് സർക്കാരിനെ വിമർശിക്കുക എന്ന അജണ്ട മാത്രമാണ് നടപ്പാക്കുന്നത്. ക്രിയാത്മകമായ നിലപാടല്ല മറിച്ച് നിഷേധാത്മകമായ നിലപാടാണ് കേരളത്തിലെ പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാരിനോട് രാഹുൽ ഗാന്ധി സ്വീകരിക്കുന്ന അതേ നിലപാടാണ് കേരളത്തിൽ സർക്കാരിനെതിരെ രമേശ് ചെന്നിത്തലയും സ്വീകരിക്കുന്നതെന്നും കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി.
24.47°C








