Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:19 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumPolitics,BJP,surendran,point out,kerala govt,ration,fake,i2inews

കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാ​ഗമായി സംസ്ഥാന സർക്കാർ ജനങ്ങൾക്കായി നൽക്കുന്ന പലവ്യഞ്ജന കിറ്റ് തട്ടിപ്പാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാന സർക്കാർ നൽകുന്ന കിറ്റിന് 750 രൂപയുടെ മൂല്യം പോലുമില്ലെന്നും അതേ സമയം രാവിലെ കിറ്റ് വാങ്ങാനെത്തിയ പലരും കിട്ടാതെ മടങ്ങി പോയതായും സുരേന്ദ്രൻ കുറ്റപ്പെടുത്തി. 

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ നടക്കുന്ന സമയത്തു തന്നെ ചിലർ നീച രാഷ്ട്രീയം പ്രചരിപ്പിക്കകയാണെന്നും അന്ധമായ കേന്ദ്ര സർക്കാർ വിരോധം കാട്ടുന്നതായും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു. പ്രളയസമയത്ത് കേരളത്തിനായി ലഭിച്ച 2000 കോടി ഇതുവരെയും ഉപയോഗിച്ചിട്ടില്ലെന്നും, സംസ്ഥാന സർക്കാർ ചെലവ് കൂട്ടുന്നത് കേന്ദ്ര സർക്കാരിന്‍റെ കുറ്റമല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

തുടർന്ന് , സംസ്ഥാന സർക്കാരിന്‍റെ കൈവശമുള്ള പണം ചെലവഴിക്കാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വെട്ടികുറയ്ക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

 

Readers Comment

Add a Comment