Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumPolitics,ramesh chennithala,point out,kerala govt,american company,connection,i2inews

സംസ്ഥാനത്ത് ക്വാറന്റീനിൽ കഴിയുന്ന രോഗികളുടെ രഹസ്യവിവരങ്ങള്‍ സർക്കാർ അമേരിക്കന്‍ മാർക്കറ്റിംഗ് കമ്പനിക്ക് നല്‍കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സ്പ്രിംഗ്ലർ എന്ന  അമേരിക്കൻ കമ്പനിക്കാണ് വിവരങ്ങള്‍ കൈമാറുന്നത്. സ്വകാര്യ കമ്പനിയുമായുളള സർക്കാർ ഇടപാട് ദുരൂഹമാണെന്നും, അതേ സമയം ആരോഗ്യമേഖലയുമായി ബന്ധമില്ലാത്ത കമ്പനിയുടെ പരസ്യചിത്രത്തിൽ ഐ ടി സെക്രട്ടറി എം ശിവശങ്കർ അഭിനയിച്ചതില്‍ ദുരൂഹതയുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

കൊവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങള്‍ക്കു വേണ്ടി സർക്കാർ രൂപീകരിച്ച വാർഡ് തല കമ്മിറ്റികളാണ് നിലവില്‍ സംസ്ഥാനത്തുടനീളം നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നത്. എന്നാല്‍, 41 ചോദ്യങ്ങളുളള വിവരശേഖരണത്തിന്‍റെ വിശദാംശങ്ങള്‍ സ്പ്രിംഗ്ലർ എന്ന അമേരിക്കൻ കമ്പനിയുടെ സെർവറിലേക്ക് ആണ് എത്തുന്നതെന്നും ഇത് ദുരൂഹമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 

സംസ്ഥാന സർക്കാരിന്‍റെ ലോഗോ ഉപയോഗിച്ചാണ് അമേരിക്കന്‍ കമ്പനി മാർക്കറ്റിംഗ് നടത്തുന്നത്. 
കമ്പനിയുടെ പരസ്യ ചിത്രത്തിൽ മുഖ്യമന്ത്രിയുടെ കീഴില്‍ വരുന്ന ഐ ടി വകുപ്പിന്‍റെ സെക്രട്ടറി എം ശിവശങ്കർ അഭിനയിച്ചതിലും പ്രതിപക്ഷം ദുരൂഹത ആരോപിക്കുന്നു. ഐ ടി സെക്രട്ടറിയെ മാറ്റിനിർത്തി അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.

Readers Comment

Add a Comment