Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:36 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumPolitics,oommen chandy,chiefminister,i2inews

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ തെരഞ്ഞുപിടിച്ചുള്ള മുഖ്യമന്ത്രിയുടെ വിമർശനം അങ്ങേയറ്റം നിര്‍ഭാഗ്യകരമെന്ന് ചൂണ്ടി കാട്ടി ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രിയുടെ ചുവടുപിടിച്ച് സിപിഎമ്മിന്‍റെ സൈബര്‍ പോരാളികള്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷമായ ആക്രമണങ്ങൾ നടത്തുകയാണ്. ഇത്തരം നടപടികള്‍ കേരളത്തില്‍ നിലനില്‍ക്കുന്നത് യോജിപ്പിന്‍റെ അന്തരീക്ഷം തകര്‍ക്കുമെന്നും ഉമ്മന്‍ ചാണ്ടി.

കേരള സര്‍ക്കാരിന്‍റെ ഇപ്പോഴത്തെ പല ഏകപക്ഷീയ തീരുമാനങ്ങളും മറന്നുകൊണ്ടാണ് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ യുഡിഎഫും കോണ്‍ഗ്രസും സഹകരിക്കുന്നത്. കേരളം നേരിടുന്ന വലിയ പ്രതിസന്ധി ഘട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. എന്നാൽ അതിനിടിയില്‍ യോജിപ്പിന്‍റെ അന്തരീക്ഷം ഇല്ലാതാക്കരുതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കെപിസിസി ആസ്ഥാനത്തുവച്ച് കഴിഞ്ഞ ദിവസം 14 ഡിസിസി പ്രസിഡന്‍റുമാരുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉമ്മൻ ചാണ്ടി സംസാരിച്ചിരുന്നു. ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന സന്ദേശമാണ് താൻ നല്‍കിയത്. കേരളം പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ കയ്യയച്ച് സഹായിച്ചവരാണ് പ്രവാസി സമൂഹം.  അവരുടെ പ്രതിസന്ധികളിലും കേരളം അവരോടൊപ്പം ഉണ്ടായിരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Readers Comment

Add a Comment