Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:15 am
  • 19th April, 2024
  • Broken Clouds
30.82°C30.82°C
  • Humidity: 67 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
prathibha hari

മാധ്യമപ്രവർത്തകർക്കെതിരെ മാന്യമല്ലാത്ത പ്രയോഗം നടത്തിയ കായംകുളം എം എൽ എ യു പ്രതിഭാഹരിയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. കോവിഡ് കാലത്തെ എം എൽ എ യുടെ പ്രവർത്തനങ്ങൾ വിമർശിച്ച് റിപ്പോർട്ടുകൾ നല്കിയതിനാണ് ഇവർ മാധ്യമപ്രവർത്തകരോട് ഒരു ലൈവ് ഫേസ്‌ബുക്ക് വീഡിയോയിലൂടെ നിങ്ങൾക്ക് ശരീരം വിറ്റ് ജീവിച്ചൂടെ എന്ന് ചോദിച്ചത്. എം എൽ എ യുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് സി പി എമ്മിനകത്ത് നിന്നുതന്നെ വിമർശനങ്ങളുയർന്ന പശ്ചാത്തലത്തിലായിരുന്നു ചില മാധ്യമങ്ങൾ ഇവരെ വിമർശിച്ചുകൊണ്ട് റിപ്പോർട്ടുകൾ നൽകിയത്. 
പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ട എം എൽ എ ഓഫീസ് പൂട്ടി വീട്ടിലിരിക്കുന്നത് ഡിവൈ എഫ് ഐ പ്രവർത്തകർ തന്നെ വിവാദമാക്കി ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തു. ഇതേ തുടർന്ന് മറുപടിയുമായി പ്രതിഭ ഫേസ്ബുക്കിലൂടെ രംഗത്തെത്തി. പ്രതിരോധ കാലത്ത് കോവിഡിനെക്കാൾ വലിയ വിഷവൈറസുകൾ ഇറങ്ങിയിട്ടുണ്ടെന്നും വാവ സുരേഷിനെ ഇറക്കണമെന്നുമായിരുന്നു പ്രാദേശിക നേതൃത്വത്തിനെതിരെ പ്രതിഭയുടെ ആക്ഷേപം. ഈ തമ്മിലടി വാർത്തയായതോടെയാണ് പ്രതിഭ മാധ്യമപ്രവർത്തകർക്ക് നേരെ തിരിഞ്ഞത്. തനിക്കെതിരെ മാധ്യമ പ്രവർത്തകർ വാർത്തകൾ സൃഷ്ടിക്കുകയാണെന്നും ഇതിലും ഭേദം ആണാണെങ്കിലും പെണ്ണാണെങ്കിലും ശരീരം വിറ്റ് ജീവിച്ചൂടെ എന്നുമാണ് പ്രതിഭ പറയുന്നത്. തനിക്കെതിരെ വാർത്ത നൽകുന്ന മാധ്യമ പ്രവർത്തകർ ശരിരം വിറ്റ് ജീവിക്കുന്ന സ്ത്രീകളുടെ കാല് കഴുകി വെള്ളം കുടിക്കണമെന്നും ജനപ്രതിനിധിയായ എം എൽ എ പരിഹസിച്ചു. പ്രതിഭയുടെ പരാമർശം അങ്ങേയറ്റം സ്ത്രീവിരുദ്ധവും മാധ്യമസ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നു കയറ്റവുമാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകർ ഉൾപ്പടെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആരും വിമർശനങ്ങൾക്ക് അതീതരല്ലെന്നും സത്യസന്ധമായി റിപ്പോർട്ടുകൾ നൽകൽ തന്നെയാണ് മാധ്യമ പ്രവർത്തകരുടെ തൊഴിലെന്നും പല മാധ്യമപ്രവർത്തകരും മറുപടി നൽകുന്നുണ്ട്. 

Readers Comment

Add a Comment