Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോവിഡ് 19 പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിൽ തുടരുന്ന സംസ്ഥാനത്തെ ബാറുകളും ബീവറേജ് ഔട്‍ലെറ്റുകളും അടിച്ചിടേണ്ടതില്ലെന്ന സർക്കാർ തീരുമാനം തികച്ചും നിരാശാജനകമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി . സർക്കാരിന് വരുമാനം കണ്ടെത്താനുള്ള മാർഗ്ഗമായാണ് ഇതെന്നും ഇതിലൂടെ കരുവാക്കുന്നത് പാവപ്പെട്ട ഒരു വിഭാഗം ജനങ്ങളെ ആണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ നയങ്ങൾക്ക് പ്രതിപക്ഷം ഉൾപ്പടെ എല്ലാരും നല്ല പിന്തുണയാണ് നൽകുന്നത്.ജന സമ്പർക്കം ഒഴിവാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുന്നത് ഉൾപ്പടെ നിരവധി നടപടികൾ സ്വീകരിച്ചു.എന്നാൽ ആയിരക്കണക്കിന് ആളുകള്‍ നിത്യേന എത്തുന്ന ബിവറേജസ് കടകളും ബാറുകളും മാത്രം നിര്‍ബാധം തുറന്നുപ്രവര്‍ത്തിക്കുന്നു.ഇത്തരത്തിൽ ഉള്ള 1200ലേറെ സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് തുറന്നു പ്രവര്‍ത്തിക്കുന്നത്. യാതൊരുവിധ മുന്‍കരുതലുകളും നിയന്ത്രണങ്ങളും ഇവിടെങ്ങളിലില്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്നതുമാണ്.
ഇന്ത്യ മൂന്നാം ഘട്ടം എന്ന അപകടനിലയിൽ പ്രവേശിക്കാൻ പോകുന്നു എന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.സർക്കാരും സമൂഹവും ഒരു പോലെ കോവിഡ് 19 നെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന നിലയിൽ ചില പഴുതുകൾ ഒഴുവാക്കുന്നത് അപകടരമാണ്.അതിനാൽ ഗുരുതരമായ സാഹചര്യം മനസ്സിലാക്കി സർക്കാർ നടപടികൾ പുനർപരിശോധിക്കണമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
24.47°C








