Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:33 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മധ്യപ്രദേശിൽ വിശ്വാസവോട്ട് തേടാൻ നിർദ്ദേശം നൽകണമെന്ന് ആവിശ്യപ്പെട്ട് ബിജെപി സമർപ്പിച്ച ഹർജ്ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മധ്യപ്രദേശിൽ നിലവിൽ കമൽനാഥ് നയിക്കുന്ന സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകുകയാണ്. ഇന്ന് വിശ്വാസവോട്ട് നേടിയില്ലെങ്കിൽ സർക്കാരിന് ഭൂരിപക്ഷം നഷ്ടമാകും. കഴിഞ്ഞ ദിവസം നടന്ന സഭാസമ്മേളനം കൊറോണ ഭീതിയുടെ പേര് പറഞ്ഞ് സ്പീക്കർ എൻ പി പ്രജാപതി 10 ദിവസത്തേക്ക് നിർത്തിവെച്ചിരുന്നു. 
സഭയെ ഗവർണ്ണർ മാനിക്കണമെന്ന് സഭയും ഭരണഘടനാപരമായ വ്യവസ്ഥകൾ സഭ പാലിക്കണമെന്ന് ഗവർണറും പറഞ്ഞതോടെയാണ് മധ്യപ്രദേശിൽ ഗവർണ്ണർ- സഭ പോര് രൂക്ഷമായത്. സഭ വിശ്വാസവോട്ടെടുപ്പിൽ ഭൂരിപക്ഷം നേടാത്ത പക്ഷം സർക്കാരിന് ഭൂരിപക്ഷം ഇല്ലാത്തതായി കണക്കാക്കുമെന്നും ഗവര്‍ണര്‍ ലാൽജി ഠണ്ടൻ വ്യക്തമാക്കി.

Readers Comment

Add a Comment