Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:34 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Ashok gehlot

പൗരത്വ നിയമഭേദഗതി നിയമം പുനഃപരിശോധിക്കണം എന്ന ആവശ്യവുമായി കേരളത്തിന് പിന്നാലെ രാജസ്ഥാൻ സംസ്ഥാന സർക്കാരും സുപ്രീം കോടതിയെ സമീപിച്ചു. ഇത്തരമൊരു ബില്ല് കൊണ്ടുവന്നതിനെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട് ശക്തമായ ഭാഷയിലാണ് വിമർശിച്ചത്. കേരളമാണ് ഭേദഗതിയ്‌ക്കെതിരെ ആദ്യം സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാനം. പൗരത്വ നിയമ ഭേദഗതി പൂർണ്ണമായും ഭരണഘടനാവിരുദ്ധമാണെന്നാണ് കേരള സർക്കാർ വാദിച്ചത്. സമാനമായ അഭിപ്രായമാണ് നിലവിൽ രാജസ്ഥാൻ സർക്കാരിനുമുള്ളത്. 
 ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നെത്തിയ മുസ്‌ലിം മതം ഒഴികെയുള്ള ആറ് മതക്കാർക്ക് ഇന്ത്യൻ പൗരത്വം ഉറപ്പ് നൽകുന്ന പൗരത്വ നിയമ ഭേദഗതി ഒറ്റനോട്ടത്തിൽ തന്നെ വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തുടനീളം പ്രക്ഷോഭങ്ങൾ നടന്നിരുന്നു. 

Readers Comment

Add a Comment