Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:20 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,politics,kamal nath,madhyapradesh,congress,i2inews

വിശ്വാസവോട്ട് സംബന്ധിച്ച്‌ അനിശ്ചിതത്വത്തിലായ മധ്യപ്രദേശ് സർക്കാർ  നിയമസഭാ സമ്മേളനം താൽകാലികമായി നിര്‍ത്തിവെച്ചു. മാര്‍ച്ച് 26 വരെയാണ് സഭ പിരിഞ്ഞിരിക്കുന്നത്. ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗത്തിന് പിന്നാലെയാണ് സഭ 26 വരെ പിരിഞ്ഞതായി സ്പീക്കര്‍ എന്‍.പി. പ്രജാപതി അറിയിച്ചത്. കൊറോണ  വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് സ്പീക്കര്‍ വ്യക്തമാക്കിയത്. 

22 എംഎല്‍എമാര്‍ രാജി നല്‍കിയ പശ്ചാത്തലത്തില്‍ സര്‍ക്കാരിനോട് ഇന്നു വിശ്വാസ വോട്ട് തേടാന്‍ ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ ആവശ്യപ്പെട്ടിരുന്നു. ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ട് ഗവര്‍ണറുടെ പ്രസംഗത്തിന് പിന്നാലെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നായിരുന്നു നിര്‍ദേശം. വിശ്വാസ വോട്ടെടുപ്പ് സഭാ അജണ്ടയില്‍ ഉള്‍പ്പെടുത്താത്ത സപീക്കര്‍ എന്‍.പി. പ്രജാപതി സഭയില്‍ കാര്യങ്ങള്‍ അറിയിക്കാമെന്നാണ് പറഞ്ഞത്. എന്നാൽ ഇതിനെതിരെ ബിജെപി സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സൂചന. സഭയ്ക്ക് പുറത്ത് ബിജെപി ഇതിനെതിരെ പ്രതിഷേധിച്ചു.

ബിജെപി എംഎല്‍എമാര്‍ സഭാ സമ്മേളനത്തിനെത്തിയിരുന്നു. എന്നാല്‍ വിമത എംഎല്‍എമാര്‍ ആരും തന്നെ സമ്മേളനത്തിനെത്തിയില്ല. വിമതരുള്ളത് ബംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലാണ്. വിമത എംഎല്‍എമാര്‍ ഇല്ലാതെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ആകില്ലെന്ന് മുഖ്യമന്ത്രി കമല്‍നാഥ് ഗവര്‍ണറെ അറിയിച്ചു. 

Readers Comment

Add a Comment