Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ദില്ലി കലാപത്തിൽ സർവവും നഷ്ടപ്പെട്ട ദുരിതബാധിതരെ സഹായിക്കാനായി സമാഹരിച്ച തുകയിലും സിപിഎം ക്രമക്കേട് കാണിച്ചുവെന്ന് ആക്ഷേപം. CPl (M)പത്തനംതിട്ട ജില്ലാ കമ്മിറ്റി ഏരിയകളിൽ നിന്ന് സമാഹരിച്ച തുകയുടെ കണക്ക് ജില്ലാ കമ്മിറ്റി ഔദ്യോഗികമായി സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടിരുന്നു. 11 ഏരിയകളും സമാഹരിച്ച തുകയുടെ കൃതൃമായ കണക്കുകൾ ഉൾപ്പെടുത്തി ആകെ ജില്ലയിൽ 2061893 രൂപ സമാഹരിച്ചു എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ സംസ്ഥാന കമ്മിറ്റി ഇറക്കിയ ഔദ്യോഗിക കണക്കിൽ പത്തനംതിട്ട ജില്ലയിൽ നിന്ന് ലഭിച്ച തുക 200000 രൂപയാണ്. അപ്പോൾ ബാക്കി 61893 രൂപ എവിടെ എന്ന ചോദ്യമാണ് പൊതുജനങ്ങൾ ആവർത്തിച്ച് ചോദിക്കുന്നത്. മറ്റു ജില്ലകളിലും സമാനമായ അവസ്ഥയാണെന്നും പത്തനംതിട്ടയിൽ നിന്ന് മാത്രം ഇത്ര തുക വെട്ടിപ്പിലൂടെ കൈക്കലാക്കാമെങ്കിൽ കേരളമാകെ ബക്കറ്റുമെടുത്ത് പിരിവ് നടത്തിയ പാർട്ടി പ്രവർത്തകരുടെ പോക്കറ്റിൽ ആകെ എത്ര തുക വീണുകാണും എന്നാണ് സിപിഎം ഇതര പാർട്ടികൾ ചോദിക്കുന്നത്.
ചോദ്യങ്ങൾക്ക് സിപിഎം ജില്ലാ കമ്മറ്റികളും സംസ്ഥാന കമ്മറ്റികളും മറുപടി പറഞ്ഞെ തീരൂ എന്നാണ് പൊതുജനങ്ങളുടെ ആവിശ്യം. ആരോപണങ്ങൾ വാസ്തവമാണെങ്കിൽ കേരളത്തിലെ ജനതയെ മാത്രമല്ല ആർ എസ് എസ് ഭീകരതയിൽ സർവവും നഷ്ടപ്പെട്ട ദില്ലി ജനതയെകൂടിയാണ് സിപിഎം വഞ്ചിച്ചതെന്നാണ് ജനാധിപത്യ വിശ്വാസകളുടെ അഭിപ്രായം.
27.26°C








