Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:19 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പെട്രോള്‍- ഡീസല്‍ വിലയില്‍ ഇന്നു മുതല്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ച എക്‌സൈസ് നികുതി ഉപയോക്താക്കള്‍ക്ക് അധിക ബാധ്യത ആകില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം ശുദ്ധതട്ടിപ്പാണെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി. അസംസ്‌കൃത എണ്ണയുടെ വില അന്താരാഷ്ട്ര വിപണയില്‍ കുത്തനേ ഇടിഞ്ഞപ്പോള്‍ അതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് നല്കാതെ കേന്ദ്രസര്‍ക്കാര്‍ തട്ടിയെടുക്കുകയാണ്.  

അസംസ്‌കൃത എണ്ണയുടെ വില അന്താരാഷ്ട്ര വിപണയില്‍ കൂടുമ്പോള്‍ പെട്രോള്‍- ഡീസല്‍ വില വര്‍ധിപ്പിക്കാനും വില കുറയുമ്പോള്‍ വില കുറയ്ക്കാനുമുള്ള കേന്ദ്രനിയമം അനുസരിച്ച് ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനും 15 രൂപ വീതം കുറയ്‌ക്കേണ്ടതാണ്. അങ്ങനെ ചെയ്യാന്‍ നിയമപരമായും ധാര്‍മികമായും ബാധ്യയുള്ള കേന്ദ്രസര്‍ക്കാര്‍ അതിനു തയാറാകാതെ എക്‌സൈസ് നികുതി 3 രൂപ വര്‍ധിപ്പിച്ച് 39, 000 കോടി രൂപ പ്രതിവര്‍ഷം ജനങ്ങളില്‍ നിന്നു പിഴിഞ്ഞെടുക്കുകയാണ്. ഇതു ജനങ്ങള്‍ക്ക് കിട്ടേണ്ട പണമാണ്. എക്‌സൈസ് നികുതി വര്‍ധന സ്വകാര്യ എണ്ണ കമ്പനികള്‍ ഉള്‍പ്പെടെയുള്ള പെട്രോളിയം കമ്പനികള്‍ക്ക് വന്‍ലാഭം ഉണ്ടാക്കുന്ന നടപടി കൂടിയാണ്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2014ല്‍ ഒരു ബാരല്‍ അസംസ്‌കൃത എണ്ണയ്ക്ക് 112 ഡോളര്‍ വില ഉണ്ടായിരുന്ന സമയത്ത് എക്‌സൈസ് നികുതി പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍  എക്‌സൈസ് നികുതി പെട്രോളിന് 240 ശതമാനവും ഡീസലിന് 520 ശതമാനവും വര്‍ധിപ്പിച്ചു. എക്‌സൈസ് നികുതി ഒരു ലിറ്റര്‍ പെട്രോളിന് 22.48 രൂപയും ഡീസലിന് 18.83 രൂപയുമായി കുതിച്ചു കയറി. ഇതു ജനങ്ങളെ കൊള്ളയടിക്കലാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.  

യുപിഎ സര്‍ക്കാര്‍ അസംസ്‌കൃത എണ്ണയുടെ കുതിച്ചു കയറിയപ്പോള്‍ 1,25,000 കോടി രൂപ സബ്‌സിഡി നല്കി പെട്രോള്‍ ഡീസല്‍ വിലനിയന്ത്രിക്കുകയാണു ചെയ്തത്. ഇപ്പോള്‍ ്അങ്ങനെയുള്ള ഒരു ആനുകൂല്യവും ജനങ്ങള്‍ക്കു നല്കുന്നില്ലെന്നു മാത്രമല്ല, ന്യായമായി ലഭിക്കേണ്ട വിലയിളവ് നല്കുന്നുമില്ല. ഇതിനെതിരേ  ശക്തമായ ജനവികാരമാണ് ഉയര്‍ന്നിരിക്കുന്നത്.

ജനങ്ങളോട് പ്രതിബദ്ധയുള്ള യുപിഎ സര്‍ക്കാരും ജനങ്ങളെ വഞ്ചിക്കുന്ന ബിജെപി സര്‍ക്കാരും തമ്മിലുള്ള അന്തരം  ജനങ്ങള്‍ തിരിച്ചറിയുമെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Readers Comment

Add a Comment