Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:34 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,politics,thrissur citu meeting,covid19,i2inews

സംസ്ഥാന സർക്കാരിന്റെ ജാഗ്രത നിർദ്ദേശം ലംഘിച്ച് സിഐടിയു. കൊറോണ വൈറസ് ഭീതിപടർത്തുന്ന പശ്ചാത്തലത്തിൽ പൊതുപരിപാടികൾ സംഘടിപ്പിക്കരുതെന്ന സർക്കാർ നിർദ്ദേശത്തെയാണ് സിഐടിയു ലംഘിച്ചത്. തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിലാണ് സിഐടിയു ജില്ലാ കൗൺസിൽ യോഗം വിളിച്ചുചേർത്തത്. സ്ത്രീകളും കുട്ടികളുമടക്കം ഇരുന്നൂറോളം പേരാണ് യോഗത്തിൽ പങ്കെടുത്തത്. സംഭവം വിവാദമായതോടെ യോഗം നിർത്തണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയെങ്കിലും യോഗം തുടർന്നു. യോഗത്തിനെതിരെ നിരവധി പരാതികളാണ് കളക്ടറേറ്റിൽ എത്തിയിട്ടുള്ളത്. അതിനിടെ  സിഐടിയു ജില്ലാ സെക്രട്ടറിക്ക് എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്‍യു ജില്ലാ നേതൃത്വം ജില്ലാ കളക്ടർക്ക് പരാതി നൽകി. അതീവ ജാഗ്രതയോടെ സർക്കാർ മുന്നോട്ടുപോകുന്ന സാഹചര്യത്തിനിടയിലാണ് ഇടത് സംഘടനയായ സിഐടിയു തന്നെ ഈ നിർദേശങ്ങളെല്ലാം ലംഘിക്കുന്നത്.

Readers Comment

Add a Comment