Forecast Weather using OpenWeatherMap with PHP

Kerala

  • Monday 9:47 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 90 %
  • Wind: 1.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സാമൂഹ്യസേവനത്തിനായി രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന് പ്രഖ്യാപിച്ച് തമിഴകത്തിന്റെ തലൈവർ രജനീകാന്ത്. ഉലകനായകൻ കമലഹാസന്റെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം ആരാധകർ ആകാംക്ഷയോടെയാണ് രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനത്തിനായി കാത്തിരുന്നത്. എന്നാൽ മുഖ്യമന്ത്രിയാകാൻ തനിക്ക് താല്പര്യമില്ലെന്നും പാർട്ടിയെ നല്ലരീതിയിൽ നയിക്കുന്നതിലൂടെ ജനസേവനം മാത്രമാണ് തന്റെ ലക്ഷ്യമെന്നും സൂപ്പർ സ്റ്റാർ വ്യക്തമാക്കി. ജനങ്ങൾ മാറ്റം ആഗ്രഹിക്കുകയും അർഹിക്കുകയും ചെയ്യുന്നുണ്ടെന്നും ഒരുപാട് ആലോചിച്ചശേഷമാണ് രാഷ്ട്രീയപ്രവേശനമെന്നും അദ്ദേഹം പറഞ്ഞു. 
രജനീ മക്കള്‍ മണ്‍ട്രത്തിലെ 36 ജില്ലാ സെക്രട്ടറിമാരോടൊപ്പമാണ് രജനി രാവിലെ 8 മണിക്ക് യോഗം ചേർന്നത്. പാർട്ടിയ്ക്ക് യുവതയെ ആവശ്യമുണ്ടെന്നും വിദ്യാഭ്യാസയോഗ്യതയെ മുഖ്യമായും പരിഗണിക്കുമെന്നും താരം മാധ്യമപ്രവർത്തകരോട് പറഞ്ഞു. തനിക്കൊപ്പം വളരെക്കുറച്ച് നേതാക്കളേയുള്ളൂവെന്നും സർവീസിൽ നിന്നും വിരമിച്ച ഐഎഎസ്, ഐപിഎസ് ഓഫീസർമാരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുമെന്നും രജനീകാന്ത് വ്യക്തമാക്കി. 

Readers Comment

Add a Comment