Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:33 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
meenakshi lekhi

ഡൽഹി സംഘർഷവുമായി ബന്ധപ്പെട്ട ചർച്ചകളിൽ കോൺഗ്രസിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ബിജെപി എംപി മീനാക്ഷി ലേഖി. സംഘർഷം നടന്ന് 36 മണിക്കൂറിനുള്ളിൽ സമാധാനാന്തരീക്ഷം തിരിച്ചുകൊണ്ടുവരാൻ സർക്കാരിന് കഴിഞ്ഞെന്നും ഇവർ അഭിപ്രായപ്പെട്ടു. ഡൽഹി കലാപവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ സഭയിൽ കോൺഗ്രസ് ഉന്നയിച്ചപ്പോൾ കോൺഗ്രസ് സംസാരിക്കുന്നത് 1984 ലെ കലാപത്തെക്കുറിച്ചാണെന്നും അതിലെ കുറ്റാരോപിതർ പലരും ഇന്ന് മുഖ്യമന്ത്രിമാരാണെന്നുമുള്ള പരിഹാസമായിരുന്നു ലേഖിയുടെ മറുപടി. ഈ രാജ്യത്തെ ഇത്രയും കാലത്തെ ചരിത്രത്തിൽ നടന്ന എല്ലാ അക്രമസംഭവങ്ങളുടെയും ഉത്തരവാദികൾ ആരാണെന്ന് തനിക്കറിയാമെന്നും അതിന് കൃത്യമായ തെളിവുകളുടെ അടിസ്ഥാനമുണ്ടെന്നും ഇവർ സഭയിൽ വാദിച്ചു. കഴിഞ്ഞ സഭായോഗങ്ങളിൽ കോൺഗ്രസ്സ് ഡൽഹി കലാപത്തെക്കുറിച്ച് അടിയന്തിരമായി ചർച്ചചെയ്യണമെന്ന് ആവിശ്യപ്പെട്ട് പ്രതിഷേധിച്ചിരുന്നു. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ ഉൾപ്പടെ 6 പ്രതിനിധികളെ സഭ സസ്‌പെൻഡ് ചെയ്തിരുന്നു. 

Readers Comment

Add a Comment