Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:27 pm
  • 9th August, 2026
  • Light Rain
24.52°C24.52°C
  • Humidity: 91 %
  • Wind: 1.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,politics,congress,jyothiradhitya,bjp,madhyapradesh crisis,i2inews

മധ്യപ്രദേശ് കോണ്‍ഗ്രസ് വിമത നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപി യിലേക്ക് മാറുന്നതായി പ്രമുഖ വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച രാത്രി അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച്ച നടത്തിയതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മധ്യപ്രദേശില്‍ പ്രതിസന്ധി ഉടലെടുത്തതിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമത് ഷാ ദില്ലിയില്‍ പാര്‍ട്ടി നേതാക്കളുടെ അടിയന്തര യോഗം ചേര്‍ന്നിരുന്നു. അനുരഞ്ജനത്തിനായി കോണ്‍ഗ്രസ് നേതൃത്വം തിരക്കിട്ട ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും സിന്ധ്യ ചര്‍ച്ചക്ക് തയ്യാറായിട്ടില്ല. ഇതിനിടയിലാണ് സിന്ധ്യ കഴിഞ്ഞ ദിവസം രാത്രി ബിജെപി നേതൃത്വത്തെ സന്ദര്‍ശിച്ച വിവരം പുറത്തുവരുന്നത്. മധ്യപ്രദേശില്‍ നേരിയ ഭൂരിപക്ഷത്തിന് ഭരിക്കുന്ന കമല്‍നാഥ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയാണ് ജ്യോതിരാദിത്യ സിന്ധ്യയും അദ്ദേഹത്തെ അനുകൂലിക്കുന്ന 19 പേരും മുങ്ങിയത്. ഇവര്‍ ബെംഗളൂരുവിലെ ഹോട്ടലിലുണ്ടെന്നാണ് റിപ്പോർട്ട്. അതേ സമയം എംഎല്‍എമാരെ മാറ്റിയ വിഷയം കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നങ്ങളാണെന്നും കമല്‍നാഥ് സര്‍ക്കാരിനെ താഴെ ഇറക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് മുന്‍ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ പ്രതികരിച്ചത്. 

Readers Comment

Add a Comment