Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:18 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
posters

പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭം നടത്തി നിയമ നടപടികൾ നേരിട്ടുകൊണ്ടിരിക്കുന്നവരുടെ പേരും വിലാസവും ഫോട്ടോയുമടങ്ങുന്ന ബോർഡുകൾ പൊതുസ്ഥാലങ്ങളിൽ നിന്നും നീക്കം ചെയ്യാനാവിശ്യപ്പെട്ട്  അലഹബാദ് ഹൈക്കോടതി വിധി. ജസ്റ്റിസ് ഗോവിന്ദ് മാതുർ നയിച്ച ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. നിയമനടപടി നേരിട്ടുകൊണ്ടിരിക്കുന്നവരുടെ വിലാസവും ഫോട്ടോയുമടക്കം പൊതുസ്ഥലങ്ങളിൽ പതിപ്പിക്കുന്നത് അസ്വാഭാവികമാണെന്ന പൊതുവികാരം ശക്തമായിരുന്നു. അതിനാൽ വിഷയത്തിന്റെ അടിയന്തിരപ്രാധാന്യം കണക്കിലെടുത്ത് അവധി ദിവസം തന്നെ ബെഞ്ച് വിധിപറയുകയായിരുന്നു. പോസ്റ്ററുകൾ നീക്കം ചെയ്യാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. 
രാഷ്ട്രീയ നേതാവ് സദാഫ് ജാഫർ, നാടക പ്രവർത്തകൻ ദീപക് കബീർ മുതലായവരുൾപ്പടെ ഉള്ള പ്രമുഖരുടെ പേരും ഫോട്ടോയും വിലാസവും പോസ്റ്ററുകളിൽ പതിപ്പിച്ചിട്ടുണ്ടായിരുന്നു. നിയമനടപടികൾ പൂർത്തിയായിട്ടില്ലാത്ത ഒരു കേസിൽ പ്രതികളുടെ വിവരങ്ങൾ ഇങ്ങനെ പരസ്യപ്പെടുത്തുന്നത് നിയമസംവിധാനത്തിലുള്ള വിശ്വാസ്യത തന്നെ നഷ്ടപ്പെടുന്ന തരത്തിലുള്ള പ്രവണത ആണെന്ന് പരക്കെ ആക്ഷേപവും ഉയർന്ന് വന്നിരുന്നു. 

 

Readers Comment

Add a Comment