Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,politics,k anpazhakan,death,dmk,i2inews

ഡി.എം.കെ.യുടെ സ്ഥാപകനേതാക്കളില്‍ ഒരാളും പാർട്ടി ജനറൽ സെക്രട്ടറിയുമായ കെ അൻപഴകൻ അന്തരിച്ചു. 97 വയസ്സായിരുന്നു. ശനിയാഴ്ച അര്‍ധരാത്രി ഒരു മണിയോടെ ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെത്തുടര്‍ന്ന് കഴിഞ്ഞ മാസമാണ് അന്‍പഴകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഒരു വര്‍ഷമായി അന്‍പഴകന്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നില്ല. കരുണാനിധിയുടെ ഗുരുസ്ഥാനീയനായിരുന്നു അൻപഴകന്‍. തമിഴ്നാട് ധനമന്ത്രി, സാമൂഹിക സുരക്ഷാ മന്ത്രി, രണ്ട് തവണ വിദ്യാഭ്യാസ മന്ത്രി, എട്ട് തവണ തുടർച്ചയായി എംഎൽഎ തുടങ്ങിയ പദവികള്‍ നിര്‍വ്വഹിച്ചു. അൻപഴകന്റെ വിയോഗത്തെ തുടർന്ന് ഡിഎംകെ ഓഫീസുകളിൽ ഏഴ്  ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. 

 

 

 

 

 

 

Readers Comment

Add a Comment