Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഒരു മാസത്തേക്ക് നീട്ടിവെച്ചതിന് ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം. ഡൽഹി ഹൈക്കോടതിയുടെ ഈ നടപടിയെ ന്യായീകരിക്കാനാവില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞത്. അതേസമയം വിദ്വേഷ പ്രസംഗം ഉള്‍പ്പടെ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും പരിഗണിക്കാന്‍ ഡല്‍ഹി ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. അടുത്ത വെള്ളിയാഴ്ച ഹര്‍ജികള്‍ പരിഗണിക്കാനാണ് നിര്‍ദേശം. സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ നിര്‍ദേശങ്ങളും ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ഈ നിര്‍ദേശം എതിര്‍ത്ത സോളിസിറ്റര്‍ ജനറലിനെ സുപ്രീംകോടതി താക്കീത് ചെയ്യുകയും ചെയ്തു. കലാപവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയവര്‍ക്കെതിരെ കേസെടുക്കാത്തത് എന്തെന്ന് കേന്ദ്ര സര്‍ക്കാരിനോട് ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചോദിച്ചു. കലാപത്തിന് ഇരയായവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ 48 പേരാണ് മരിച്ചത്. 200 പേര്‍ക്ക് പരിക്കേറ്റിരുന്നു.
24.47°C








