Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,politics,madhyapradesh,kamalnath,bjp,i2inews

മധ്യപ്രദേശ് കോണ്‍ഗ്രസ് സർക്കാരിനെ പ്രതിസന്ധിയിലാക്കികൊണ്ട് എംഎൽഎ മാർ റിസോർട്ടുകളിൽ നിന്ന് റിസോർട്ടുകളിലേക്ക്. എംഎല്‍എമാരെ വിലക്കു വാങ്ങാന്‍ ബിജെപി ശ്രമം നടത്തുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് മധ്യപ്രദേശിൽ നാടകീയ നീക്കം. നാല് കോൺഗ്രസ് എംഎൽഎമാരും നാല് സ്വതന്ത്രരുമാണ് റിസോർട്ടിൽ എത്തിയത്. ബിജെപിയിലെ ശക്തനായ ഒരു മുൻമന്ത്രിയാണ് ഇതിന് പിന്നിൽ എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. മുൻ മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാനെയും മുൻ ബിജെപി മന്ത്രിയും നിലവിൽ എംഎൽഎയുമായ നരോത്തം മിശ്രയെയും ഉന്നമിട്ടാണ് കോൺഗ്രസിൻറെ ആരോപണം. ചൊവ്വാഴ്ച വൈകിട്ടാണ് എട്ട് എംഎല്‍എമാര്‍ മനേസറിലെ ഐടിസി മൗര്യ റിസോര്‍ട്ടില്‍ എത്തിയത്. ഇവരെ ഇവിടെ എത്തിച്ചത് ബിജെപി നേതാക്കളാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. അതേസമയം ഒരു കോണ്‍ഗ്രസ് എംഎൽഎയേയും രണ്ട് സ്വതന്ത്ര എംഎല്‍എമാരെയും കര്‍ണാടകയിലേക്ക് മാറ്റിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 230 അംഗ സഭയിൽ കോൺഗ്രസിന് 114 ഉം ബിജെപിക്ക് 107 ഉം അംഗങ്ങളാണ് ഉള്ളത്. ബിഎസ്പിയുടെ രണ്ടും എസ്പിയുടെ ഒരു എംഎൽഎയും നാല് സ്വതന്ത്രരും കോൺഗ്രസിനാണ് പിന്തുണ നൽകിയിരുന്നത്. രണ്ട് സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ വർഷം ക്രിമിനൽ നിയമം ഭേദഗതി ചെയ്തുകൊണ്ട് മധ്യപ്രദേശ് നിയമസഭയിൽ നടന്ന വോട്ടെടുപ്പിൽ രണ്ട് ബിജെപി എംഎൽഎമാർ കോൺഗ്രസിനെ പിന്തുണച്ചുകൊണ്ട് വോട്ട് ചെയ്തിരുന്നു.

Readers Comment

Add a Comment