Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:37 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
MULLAPPALLI RAMACHANDRAN

ദൽഹി കലാപത്തിന്റെ സൂത്രധാരനായ കപിൽ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷ നൽകിയ കേന്ദ്രസർക്കാർ നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. മുസ്ലീങ്ങളെ കൊന്നൊടുക്കിയതിനുള്ള പാരിതോഷികമാണോ ഇതെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. വിദ്വേഷ പ്രസംഗത്തിന് ഉടനടി ഇയാള്‍ക്കെതിരേ കേസ് എടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും അതു ചെയ്യാതെ ആറു സുരക്ഷാ ഉദ്യോസ്ഥരുടെ മുഴുവന്‍ സമയ സംരക്ഷണം കപിൽ മിശ്രയ്ക്ക് ലഭ്യമാക്കിയതിനെതിരെയാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി കത്തിക്കയറിയത്.  

സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും  പ്രിയങ്കഗാന്ധിയുടെയും ഇസെഡ് കാറ്റഗറി സുരക്ഷ  വെട്ടിച്ചുരുക്കിയ കേന്ദ്രസർക്കാരിനെ  ശക്തിയുക്തം വിമർശിച്ച   മുല്ലപ്പള്ളി കപിൽ മിശ്രയെപോലുള്ളവരെ കണ്ണിലെ കൃഷ്ണമണിപോലെ കാക്കുന്നതാണ് കേന്ദ്രസർക്കാർ നയമെന്നും ആരോപിച്ചു. പൗരത്വ നിയമ  ഭേദഗതി ബില്ലിനെതിരെ ഷാഹീൻബാദിനോട് ഐക്യപ്പെട്ട് ജഫ്രബാദില്‍ സ്ത്രീകള്‍ റോഡ് ഉപരോധിച്ച് സമരം തുടങ്ങിയപ്പോള്‍  ഇവരെ നീക്കാന്‍ പോലീസിന് 3  ദിവസത്തെ അന്ത്യശാസനം നൽകിയ ആളാണ്  മിശ്രയെന്നും നിരന്തരം വർഗീയ പരാമർശങ്ങൾ ഇയാൾ നടത്തിയിരുന്നെന്നും മുല്ലപ്പള്ളി ആരോപിക്കുന്നു. 

Readers Comment

Add a Comment