Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:19 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യ ഇപ്പോൾ രോഗാതുരമായ അവസ്ഥയിലാണെന്നും കൊറോണ വൈറസിന്റെ ഇന്ത്യൻ പതിപ്പാണ് ഇവിടെ നടക്കുന്ന സംഘർഷമെന്നും  എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ അരുന്ധതി റോയ്. സി എ എ വ്യക്തമായും മുസ്ലിം വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഊന്നിപ്പറയുന്ന റോയ് കലാപകാരികളോട് ചെറുത്ത് നിന്ന ജനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

ജനാധിപത്യത്തിന്റെ എല്ലാ നെടുംതൂണുകളുടെയും മൗനാനുവാദത്തോടെ ആണ് ദില്ലിയിലെ കലാപകാരികൾ അഴിഞ്ഞാടിയതെന്നും കോടതിയുടെയും മാധ്യമങ്ങളുടെയും പ്രോത്സാഹനവും അവർക്കുണ്ടായിരുന്നുവെന്നുമാണ്  ഡൽഹിയിലെ ജന്തർ മന്തറിൽ സംഘടിപ്പിച്ച പരിപാടിയിൽ അരുന്ധതി റോയ് പറഞ്ഞത്. 


ഇവിടെ നടക്കുന്നത് ഫാസിസ്റ്റുകളും ഫാസിസ്റ്റുവിരുദ്ധരും തമ്മിലുള്ള പോരാട്ടമാണെന്നാണ് റോയ് പറയുന്നത്. വടക്കു കിഴക്കൻ ഡൽഹിയിൽ നടന്നു വന്നിരുന്ന സംഘർഷത്തെ ഒരു ഹിന്ദു മുസ്‌ലിം കലാപം എന്ന മട്ടിൽ ചിത്രീകരിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിൽ പോലും സത്യത്തിൽ അങ്ങനെയല്ല, ചില ഭരണകൂട ഉപകരണങ്ങളുടെ കൂടെ പിന്തുണയോടെ നടന്ന നഗ്നമായ ഒരു ഫാസിസ്റ്റ് അതിക്രമം തന്നെയായിരുന്നു അതെന്ന് അരുന്ധതിറോയ് ഉറപ്പിച്ചുപറയുന്നു.

"ഡിസംബർ 15 ന് ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല ലൈബ്രറിയിൽ നടന്നതെന്താണ് എന്ന വീഡിയോ നമ്മളെല്ലാവരും കണ്ടതാണ്. മുസ്‌ലിം യുവാക്കളെ ക്രൂരമായി ഉപദ്രവിച്ചും ആക്രമിച്ചും ദേശീയ ഗാനം ചൊല്ലിക്കുന്നതും നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. മുസ്ലിങ്ങളെ കൊല്ലുന്നതും പള്ളികൾ തകർക്കുന്നതും കാണുകയാണ്. ഇവിടെ നടക്കുന്നത് വ്യക്തമായും ഭിന്നിപ്പിക്കലാണ്. ഇന്ത്യയിൽ ഉള്ള ജനങ്ങളെ മാത്രമല്ല ഈ ഉപഭൂഖണ്ഡം  മുഴുവൻ ഭിന്നിപ്പിക്കുന്ന ഭീകരമായ അവസ്ഥ. ആസാം നമ്മുക്ക് മുൻപിലുള്ള ഉദാഹരണമാണ്...." റോയ് കൂട്ടിച്ചേർത്തു. ഇതിനെല്ലാം കളമൊരുക്കിയ നരേന്ദ്ര മോഡി സർക്കാരിനെ ഫാസിസ്റ്റ് ഭരണകൂടമെന്നും അരുന്ധതി റോയ് വിശേഷിപ്പിച്ചു. 

 

Readers Comment

Add a Comment