Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:18 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,politics,chief minister,congress,life mission,i2inews

സംസ്ഥാന സര്‍ക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാക്കൾ. സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്യുന്ന ലൈഫ് മിഷൻ പദ്ധതിയിൽ പെട്ട വീടുകളുടെ നിര്‍മ്മാണം സര്‍ക്കാരിന്‍റെ മിടുക്കല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിൻറെ കാലത്ത് പാവപ്പെട്ടവര്‍ക്ക് നിര്‍മിച്ച വീടുകളുടെ പകുതി എണ്ണം പോലും നിര്‍മിക്കാന്‍ കഴിയാത്ത പിണറായി സര്‍ക്കാര്‍ 2 ലക്ഷം വീടു നിര്‍മിച്ചു എന്നു മേനി പറഞ്ഞ് കോടികള്‍ ചെലവാക്കി നടത്തുന്ന ആഘോഷം അല്‍പ്പത്തരമാണെന്ന്  കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചു. 

സർക്കാർ വിഹിതം കേവലം ഒരു ലക്ഷം രൂപ മാത്രമാണ്. പദ്ധതിക്ക് വേണ്ടി ഇന്ദിരാ ആവാസ് യോജന ഫണ്ടും തദ്ദേശ സ്ഥാപനങ്ങളിലെ ഫണ്ടും എല്ലാം ചെലവഴിച്ചാണ് വീട് നിര്‍മ്മാണം പൂർത്തിയാക്കിയതെന്നും സര്‍ക്കാര്‍ വിഹിതമായ ഒരു ലക്ഷം രൂപ ഇത് വരെ കിട്ടാത്ത പഞ്ചായത്തുകൾ സംസ്ഥാനത്ത് ഉണ്ടെന്നും പ്രതിപക്ഷ നേതാവ്  ആരോപിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിൻറെ കാലത്ത് 90 ശതമാനം പണിപൂര്‍ത്തിയാക്കിയ 52,000 വീടുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പിണറായി സര്‍ക്കാര്‍ രണ്ടുലക്ഷം തികച്ചതെന്നും സര്‍ക്കാര്‍ ജനങ്ങളെ  തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.  

അതേസമയം ലൈഫ് മിഷന്‍ പദ്ധതിപ്രകാരം രണ്ടുലക്ഷം വീട് നല്‍കിയെന്ന അവകാശവാദവുമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ലൈഫ് മിഷന്‍ സംഗമത്തിനെതിരെ അപേക്ഷകർ പ്രതിഷേധിച്ചു. യു.ഡി.എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ നൂറുകണക്കിന് അപേക്ഷകര്‍ പങ്കെടുത്തു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ അര്‍ഹരായ നിരവധിപ്പേരെ ഒഴിവാക്കിയെന്ന ആക്ഷേപം നിലനില്‍ക്കെയാണ് യു.ഡി.എഫിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.

Readers Comment

Add a Comment