Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നാളെ തിരുവനന്തപുരത്ത് നടക്കുന്ന ലൈഫ് മിഷൻ പ്രഖ്യാപന ചടങ്ങിൽ യു.ഡി.എഫ് പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഈ പദ്ധതി ഒരു തട്ടിപ്പാണെന്ന് രമേശ് ചെന്നിത്തല മുൻപ് പറഞ്ഞിരുന്നു.പ്രതിപക്ഷ നേതാവിന് ഭയം മൂത്ത് ഭ്രാന്തായെനുള്ള മറുപടിയായി ധനമന്ത്രി തോമസ് ഐസക്ക് രംഗതെത്തിയിരുന്നു. ഇതിനു പിന്നാലെ നാളെ നടക്കുന്ന ചടങ്ങ് ബഹിഷ്കരിക്കുന്നു എന്നും രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു.
ലൈഫ് മിഷൻ പദ്ധതിയെ ചൊല്ലി ഭരണ പ്രതിപക്ഷ പോര് രൂക്ഷമായി വളർന്നിരുന്നു. 2001 മുതല്‍ 2016 വരെ വിവിധ സര്‍ക്കാര്‍ ഭവന നിര്‍മ്മാണ പദ്ധതികള്‍ പ്രകാരം ധനസഹായം കിട്ടിയിട്ടും നിർമാണം തീരാത്ത വീടുകളാണ് പൂർത്തിയാക്കിയത്.സർക്കാർ ഇതിനു മാത്രം ചിലവഴിച്ചത് 670 കോടിയാണ്.ഒന്നര ലക്ഷത്തോളം വീടുകളുടെ പണി ഈ സർക്കാരിന്റെ കാലത്തിനു മുൻപ് തുടങ്ങി വെച്ചതാണ്.അത് പൂർത്തീകരിക്കുക മാത്രമാണ് ഈ സർക്കാർ ചെയ്തത്.കഴിഞ്ഞ സർക്കാർ അഞ്ചു വർഷം കൊണ്ട് നാല് ലക്ഷത്തിലധികം വീടുകളുടെ പണികൾ പൂർത്തീകരിച്ചിരുന്നു. എന്നാൽ നിലവിലെ സർക്കാർ നാലു വർഷം കൊണ്ട് അതിന്റെ പകുതി പോലും പൂർത്തീകരിച്ചില്ല എന്നാണ് പ്രതിപക്ഷം വാദിക്കുന്നത് . ഈ ആരോപണങ്ങൾ എല്ലാം തോമസ് ഐസക്ക് നിഷ്കർഷം തള്ളി.
ഇപ്പോൾ രണ്ടു ലക്ഷം വീടുകൾ പൂർത്തീകരിച്ചു കൊണ്ട് ആഘോഷമാക്കാൻ ആണ് സർക്കാർ തീരുമാനം എല്ലാ ജില്ലകളിലും പഞ്ചായത്ത് തലത്തിൽ വീട് ലഭിച്ചവരുടെ സംഗമം സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ സംസ്ഥാന തല ഉദ്‌ഘാടനം തിരുവനന്തപുരത്ത് നാളെ വൈകിട്ട് 5 മണിക്ക് മുഖ്യമന്ത്രി നിർവഹിക്കും.
23.84°C








