Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:38 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,politics,bjp,delhi riot,thahir hussain,i2inews

ഐബി ഉദ്യോഗസ്ഥന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ആംആദ്മി നേതാവ് താഹിർ ഹുസൈനെതിരെ കൊലക്കുറ്റം ചുമത്തി. ഇതോടെ താഹിർ ഹുസൈനൊപ്പം അയാളുടെ നേതാവായ കെജ്രിവാളിനും ഇരട്ട ശിക്ഷ നൽകണമെന്ന് ബിജെപി ദില്ലി അധ്യക്ഷൻ മനോജ് തിവാരി പ്രതികരിച്ചു. കേസിലെ പ്രതികളെയും ഗൂഢാലോചനയ്ക്കാരെയും തൂക്കിലേറ്റണം എന്നും തിവാരി ആവശ്യപ്പെട്ടു. നേരത്തെ കലാപത്തിൽ ആംആദ്മി പാർട്ടി പ്രവർത്തകർക്ക്‌ പങ്കുണ്ടെങ്കിൽ ഇരട്ട ശിക്ഷ നൽകണമെന്ന് കെജ്‌രിവാൾ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കെജ്രിവാളിനെ കടന്നാക്രമിച്ച് ബിജെപി രംഗത്തെത്തിയത്. അതേസമയം താഹിർ ഹുസൈനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. 

ഐബി ഓഫിസർ അങ്കിത് ശർമയുടെ മൃതദേഹം കഴിഞ്ഞ ദിവസം മലിനജലം ഒഴുകുന്ന ചാലിൽ നിന്നാണ് ലഭിച്ചത്. താഹിർ ഹുസൈൻറെ ഖജുരി ഖാസിലുളള ഫാക്ടറി പോലീസ് മുദ്രവെച്ചു. ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവർക്ക് 2 ലക്ഷം രൂപയും ഡൽഹി സർക്കാർ പ്രഖ്യാപിച്ചു.

Readers Comment

Add a Comment