Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:20 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Sonia Gandhi led Congress team

ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തിയ ദൽഹി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നീക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്സ് രംഗത്ത്. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ സംഘം രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കണ്ടു. മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുതിർന്ന നേതാവ് എ.കെ. ആന്റണി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ, രൺദീപ് സുർജേവാല തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. ഡൽഹിയിൽ സമാധാനം പുനഃസ്ഥാപിക്കുക എന്നതാണ് തങ്ങളുടെ ആവശ്യമെന്ന് ഇവർ പറയുന്നു. 

ഡൽഹിയിലെ അവസ്ഥയെ അത്യധികം ആശങ്കയോടെയാണ് ഉറ്റുനോക്കുന്നതെന്നും സംഘർഷത്തിൽ 34 പേർ മരിച്ചത് തീർച്ചയായും കേന്ദ്രസർക്കാരിന്റെ പരാജയം തന്നെയാണെന്നും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. അമിത് ഷായെ തൽസ്ഥാനത്ത് നിന്നും നീക്കുക എന്നതാണ് ആവശ്യമെന്നും അതിനുവേണ്ട നടപടിയെടുക്കാൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സോണിയ ഗാന്ധി പറഞ്ഞു.  

Readers Comment

Add a Comment