Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:37 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,supreme court, delhi police, delhi violence, politics, i2inews

രാജ്യതലസ്ഥാനം സംഘർഷത്തിൽ പുകയുമ്പോൾ ദില്ലി പോലീസിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. എന്തുകൊണ്ട് പോലീസിന്  കൺമുന്നിൽ നടക്കുന്നത് തടയാനാവുന്നില്ല. പോലീസിൻറെ കാര്യശേഷി കൂട്ടാനുള്ള നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾ നടപ്പാക്കുന്നില്ലെന്നും കോടതി വിമർശിച്ചു. ഷഹീൻ ബാഗ് കേസിനൊപ്പമാണ് ഇന്ന് ദില്ലിയിലെ കലാപത്തിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതിയിൽ എത്തിയത്. അതേസമയം, കലാപം തടയുന്നതിന്‍റെ ചുമതലയുള്ള ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ കേന്ദ്രമന്ത്രിസഭയ്ക്ക് വിശദീകരണം നല്‍കി. അതിനിടെ, ഡല്‍ഹി കലാപം ആസൂത്രിതമായിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതികരിച്ചു. ഡൽഹിയിൽ സ്ഥിതിഗതികൾ അനിയന്ത്രിതമാണെന്നും സൈന്യത്തെ വിന്യസിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ആവശ്യപ്പെട്ടു. അക്രമികള്‍ക്കെതിരെ നടപടി വൈകരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

Readers Comment

Add a Comment