Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഡൽഹിയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായി സമരം ചെയ്യുന്നവർക്കെതിരെ വർഗീയ പരാമർശം നടത്തി ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്ത സംഘപരിവാര്‍ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയിലാണ് അട്ടപ്പാടി സ്വദേശിയായ ശ്രീജിത് രവീന്ദ്രനെ അഗളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. നേരത്തെ സമൂഹമാധ്യമങ്ങളിൽ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മതസ്പര്‍ദ്ധ വളർത്തുന്ന തരത്തിൽ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് കേരളാ പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
24.47°C








