Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:24 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.52 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിംസ് പദ്ധതിയ്ക്ക് പിന്നിലെ തട്ടിപ്പ് മറച്ചുപിടിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ബോധപൂർവം ശ്രമിച്ചതെന്തിനെന്ന്‌ വിശദീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ വ്യക്തമായ അറിവോടെയും സമ്മതത്തോടെയുമാണ് അഴിമതി നടന്നതെന്നും അതാണ് അഴിമതിയെക്കുറിച്ച് ലോകമറിയാതിരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു. കോൺഗ്രസ്സ് എം എൽ എമാരായ റോജി എം ജോൺ, എം വിൻസെൻറ്, ഷാനിമോൾ ഉസ്മാൻ, ടി ജെ വിനോദ് എന്നിവരുടെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി അവ്യക്തവും സംശയമുണ്ടാക്കുന്നതുമാണ്.  

പദ്ധതിയുടെ വിശദാംശം സംബന്ധിച്ച റോജി എം ജോണിന്റെ ചോദ്യത്തിന്  സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിംഗ് സിസ്റ്റം എന്ന സിംസ് പദ്ധതിക്ക് 2019 ജനുവരി 7 ന് തന്നെ സര്‍ക്കാര്‍  അംഗീകാരം നല്‍കിയിട്ടുണ്ടെന്നും 4-10-2019 മുതല്‍ പൊലീസ് ആസ്ഥാനത്ത് സിംസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു തുടങ്ങിയെന്നുമാണ്‌ മുഖ്യമന്ത്രി മറുപടി നല്‍കിയത്. കെല്‍ട്രോണ്‍ മുഖാന്തിരമാണ് പദ്ധതി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി തുടര്‍ന്നു പറയുന്നു.എന്നാല്‍ ഈ സംവിധാനം നടത്തുന്നതില്‍ സ്വകാര്യ പങ്കാളിത്തമുണ്ടോ, എങ്കില്‍ ഏത് കമ്പനിക്കാണ് പങ്കാളിത്തമുള്ളത്, ഈ കമ്പനി ഏതു വര്‍ഷമാണ് രൂപീകൃതമായത്, ഇവര്‍ക്ക് ഈ മേഖലയില്‍ എത്ര വര്‍ഷത്തെ മുന്‍കാല പരിചയമുണ്ട് തുടങ്ങിയ സുപ്രധാന ചോദ്യങ്ങള്‍ക്ക് വിവരം ശേഖരിച്ചു വരുന്നു എന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. 

പൊലീസ് ആസ്ഥാനത്ത് സ്വകാര്യ കമ്പനിക്ക് പ്രത്യേക സംവിധാനം രൂപീകരിക്കുന്നതിന് അനുമതി നല്‍കിയത് വിശദപഠനത്തിന് ശേഷമാണോ എന്ന ചോദ്യത്തിനും മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകിയില്ല എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കമ്പനി കഴിഞ്ഞ അഞ്ചു  വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്കും വിവരം ശേഖരിച്ചു വരുന്നു എന്ന മറുപടി തന്നെയാണ് മുഖ്യമന്ത്രി നല്‍കുന്നത്. 

"പൊലീസ് ആസ്ഥാനത്ത് കണ്‍ട്രോള്‍ റൂം തുടങ്ങിയ കമ്പനി ഏതാണെന്ന് പൊലീസ് വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് അറിയാതെ വരില്ലല്ലോ? ഗ്യാലക്സോണ്‍ കമ്പനിയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും നിയമസഭയില്‍ നിന്നു പോലും മറച്ചു വയ്ക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. എല്ലാം ക്രമപ്രകാരവും സുതാര്യവുമായിരുന്നെങ്കില്‍ ഒന്നും മറച്ചു വയ്ക്കേണ്ട ആവശ്യമില്ലായിരുന്നു. അതിനര്‍ത്ഥം 160 കോടി രൂപയുടെ ഈ പദ്ധതിയുടെ പിന്നിലെ തട്ടിപ്പ് മുഖ്യമന്ത്രിക്ക് നേരിട്ട് അറിയാമായിരുന്നു. രമേശ് ചെന്നിത്തല തുറന്നടിച്ചു. 

Readers Comment

Add a Comment