Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:19 pm
  • 9th August, 2026
  • Light Rain
28.54°C28.54°C
  • Humidity: 76 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,aryadan muhammed,a group , kpcc, splits, politics, i2inews

കെ.​പി.​സി.​സി പു​നഃ​സം​ഘ​ട​ന​യോടെ  മ​ല​പ്പു​റം ജി​ല്ല​യി​ലെ കോ​ൺ​ഗ്ര​സി​ലു​ണ്ടാ​യ അ​തൃ​പ്തി എ ​ഗ്രൂ​പ്പി​നെ പി​ള​ർ​പ്പി​ലെ​ത്തിച്ചു. കെ.​പി.​സി.​സി പു​നഃ​സം​ഘ​ട​ന​യി​ൽ, എ ​ഗ്രൂ​പ് ജി​ല്ല​യി​ൽ​നി​ന്ന് മു​ൻ ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് ഇ. ​മു​ഹ​മ്മ​ദ് കു​ഞ്ഞി, കെ.​എ​സ്.​യു മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് വി.​എ​സ്. ജോ​യി, നി​ല​വി​ലെ കെ.​പി.​സി.​സി സെ​ക്ര​ട്ട​റി വി.​എ. ക​രീം എ​ന്നി​വ​ർ​ക്ക് ഭാ​ര​വാ​ഹി​ത്വം പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പ​ട്ടി​ക വ​ന്ന​പ്പോ​ൾ ക​രീ​മിന് മാ​ത്ര​മാണ് പ​ദ​വി ലഭിച്ചത്. ഇതിനുപിന്നിൽ ആര്യാടൻ മുഹമ്മദിന്റെ പ്രത്യേക താൽപര്യമാണെന്ന വാദം ഉയർന്നു വന്നു. പട്ടിക പുറത്തുവന്നതിന് പി​ന്നാ​ലെ ക​ഴി​ഞ്ഞ​മാ​സം മ​ല​പ്പു​റ​ത്തും യോ​ഗം ചേ​ർ​ന്നി​രു​ന്നു.ഈ യോഗത്തിൽ  മ​ക​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​നെ​യും വി.​എ. ക​രീ​മി​നെ​യും മു​ൻ​നി​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്നതും  എ ​ഗ്രൂ​പ്പി​ലെ ആ​ര്യാ​ട​ൻ വി​രു​ദ്ധ​രിൽ അതൃപ്തിയുളവാക്കിയിരുന്നു. അതിനിടെ കോ​ഴി​ക്കോ​ട്ട് അ​ഞ്ചും പാ​ല​ക്കാ​ട്ട് മൂ​ന്നു​പേ​രെ​യും എ ​ഗ്രൂ​പ്പി​ൽ​നി​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യി പ​രി​ഗ​ണി​ച്ച​പ്പോ​ൾ വ​ലി​യ സം​ഘ​ട​ന സം​വി​ധാ​ന​മു​ള്ള മ​ല​പ്പു​റ​ത്ത് എ​ണ്ണം ഒ​ന്നാ​യി ചു​രു​ങ്ങി. ഇതിൻറെ പിന്നിലും ആര്യാടൻറെ താൽപര്യം മാത്രം മുൻനിർത്തി നേതാക്കൾ പ്രവർത്തിച്ചെന്നും  ഇനിയത് അനുവദിക്കില്ലെന്നും ഇവർ വ്യക്തമാക്കി.

Readers Comment

Add a Comment