Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:52 am
  • 25th June, 2026
  • Overcast Clouds
24.1°C24.1°C
  • Humidity: 94 %
  • Wind: 0.55 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrumasset acquisition,v.s.shivakumar,FIR,i2inews

അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി വി.എസ് ശിവകുമാറിനെ ഒന്നാം പ്രതിയാക്കി എഫ്ഐആർ. വിജിലൻസ് സ്പെഷ്യൽ സെൽ പ്രത്യേക വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു . കേസിൽ നാലു പ്രതികളെയാണ് ഉൾപെടുത്തിയിരിക്കുന്നത് .എം.രാജേന്ദ്രൻ, ഡ്രൈവറും താത്ക്കാലിക പേർസണൽ സ്റ്റാഫ് അംഗവുമായ ഷൈജു ഹരൻ , അഡ്വ.എം.എസ് ഹരികുമാർ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.

എം രാജേന്ദ്രനെ ബിനാമിയാക്കികൊണ്ട് അനധികൃത സ്വത്ത് സമ്പാദിച്ചു എന്നതാണ് വിജിലൻസിന്റെ പ്രാഥമിക നിഗമനം .ഒപ്പം തന്നെ മറ്റു പ്രതികൾ സ്വത്ത് സമ്പാദനത്തിനു സഹായം നൽകി. നിലവിൽ,പ്രാഥമിക തെളിവ് ശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് എഫ്‌ഐആർ തയാറാക്കിയിട്ടുള്ളത് .

അന്വേഷണത്തിന്റെ ഭാഗമായി ഏഴ് പേർക്കെതിരെ വിജിലൻസ് രഹസ്യ പരിശോധന നേരത്തെ നടത്തിയിരുന്നു.തിരുവനന്തപുരത്തടക്കം സ്വത്ത് വാങ്ങി കൂട്ടിയെന്ന ആരോപണങ്ങൾ പരിശോധിക്കുന്നതിന് ഒപ്പം തന്നെ ശിവകുമാറിന്റെ സ്വത്ത് വിവരങ്ങളെ കുറിച്ചും വിശദമായി പരിശോധിക്കുമെന്ന് വിജിലൻസ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ശിവകുമാർ  അടക്കമുള്ളവരെ ചോദ്യം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്നും സൂചനയുണ്ട് .

 

Readers Comment

Add a Comment