Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരളാ പോലീസിന്റെ തോക്കുകളും ഉണ്ടകളും കാണാനില്ലെന്ന സിഐജി റിപ്പോർട്ട് തള്ളി ആഭ്യന്തര സെക്രട്ടറി . തോക്കുകൾ കാണാതായിട്ടില്ലെന്ന ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തലുകൾ ആഭ്യന്തര സെക്രട്ടറി ശരിവച്ചുകൊണ്ട് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു . രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിലെ പിഴവ് മാത്രമാണ് റിപ്പോർട്ടിൽ ഉണ്ടായതെന്നും പോലീസ് ചട്ടം ലംഘിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു . വില്ല പണിതത് ഡിജിപി യ്ക്ക് വസതിയില്ലാത്തതിനാലെന്നും , ബുള്ളറ്റ് പ്രൂഫ് വാഹനത്തിന് തുറന്ന ടെൻഡർ വിളിക്കാതിരുന്നത് സുരക്ഷ മുൻനിർത്തി ആണെന്നും ആഭ്യന്തര സെക്രട്ടറി പറഞ്ഞു . ജിപിഎസ് ടാബ്ലറ്റ് പാനസോണിക്കിൽ നിന്ന് വാങ്ങിയത് മറ്റ് കമ്പനികൾക്ക് സേവന കേന്ദ്രങ്ങൾ ഇല്ലാത്തതിനാലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി .അതേസമയം , വെടിയുണ്ടകൾ കാണാതായ സംഭവം ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലെ പ്രത്യേക സംഘം അന്വേഷിക്കും . രണ്ടു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് നിർദ്ദേശം . കേസിൽ പ്രതികളായ 11 പോലീസ് ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകി .
24.47°C








