Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:34 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,kerala police, ramesh chennithala . politics, i2inews

കേരള പൊലീസിലെ ക്രമക്കേടുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തീവെട്ടിക്കൊള്ളയാണ് പൊലീസില്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി അറിഞ്ഞാണ് തട്ടിപ്പുകളെല്ലാം നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.കെല്‍ട്രോണിനെ മുന്‍നിര്‍ത്തിയാണ് അഴിമതി എല്ലാം നടക്കുന്നത് ആതിനാല്‍ അഴിമതി മൂടിവയ്ക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശ്രമിക്കുന്നതെന്നും കോടിയേരിയുടെ വാക്കുകള്‍ ഏതൊരു കുറ്റവാളിയും പറയുന്ന ന്യായീകരണങ്ങള്‍ മാത്രമാണെന്നും ചെന്നിത്തല ആരോപിച്ചു.

ഭരണതലപ്പത്തുള്ളവര്‍ ബിനാമികളെ വച്ച് നിയന്ത്രിക്കുന്ന ഒരു തട്ടിക്കൂട്ട് കമ്പനിയാണ് ഗാലക്‌സോണെന്നും ശബരിമലയിലേക്ക് സുരക്ഷ വാഹനങ്ങള്‍ വാങ്ങിയതില്‍ വരെ ക്രമക്കേട് നടന്നുവെന്നും അഴിമതിയുടെ തോത് അന്വേഷിക്കേണ്ടത് സിബിഐയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Readers Comment

Add a Comment