Forecast Weather using OpenWeatherMap with PHP

Kerala

  • Monday 5:56 am
  • 10th August, 2026
  • Overcast Clouds
22.6°C22.6°C
  • Humidity: 97 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, loknath behra , v m sudheeran, politics, CIG report, controversy, i2inews

സംസ്ഥാന പോലീസ് മേധവി ലോക്‌നാഥ് ബഹ്‌റയ്‌ക്കെതിരെ  അതിഗുരുതരമായ പരാമര്‍ശം സി.എ.ജി റിപ്പോര്‍ട്ടില്‍ വന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്നും അടിയന്തരമായി പുറത്തക്കണമെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍.

തന്റെ പദവി ദുരുപയോഗപ്പെടുത്തി വന്‍ ക്രമക്കേടുകള്‍ നടത്തിയ ബഹ്‌റയെ സസ്‌പെന്‍ഡ് ചെയ്ത് നിയമനടപടിക്ക് വിധേയമാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.ഉന്നത ഉദ്യോഗസ്ഥർക്ക് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതിൽ ഡി.ജി.പി മാനദണ്ഡങ്ങൾ ലംഘിച്ചു എന്നാണ് സി.എ.ജിയുടെ പ്രധാന കണ്ടെത്തൽ. പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ക്വാട്ടേഴ്സ് നിർമാണത്തിനുള്ള ഫണ്ടിൽ 2.81 കോടി രൂപ ഡി.ജി.പിക്കും എ.ഡി.ജി.പിമാർക്കുമുള്ള വില്ലകൾക്കായി വകമാറ്റി ചെലവഴിച്ചതായും സി.എ.ജി കണ്ടെത്തിയിരുന്നു.

Readers Comment

Add a Comment