Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പൗരത്വ സമരം സംബന്ധിച്ച പ്രസ്താവന പിന്‍വലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷം. കേരളത്തിലെ സമരങ്ങളില്‍ മതതീവ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടില്ല. പൗരത്വ നിയമത്തിനെതിരായ സമരത്തെ ദുര്‍ബലപ്പെടുത്താന്‍ ആയുധം നല്‍കുന്ന പ്രസ്താവന മുഖ്യമന്ത്രി പിന്‍വലിക്കണം. രാഷ്ട്രീയ മുതലെടുപ്പിനാണ് മുഖ്യമന്ത്രി ആ പരാമര്‍ശം നടത്തിയതെന്നും പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രി നടത്തിയ പോലുള്ള പ്രസ്താവനകള്‍ ബി.ജെ.പി ആയുധമാക്കാന്‍ കാത്തിരിക്കുകയാണെന്നും പിണറായി ജാഗ്രത പാലിക്കേണ്ടതായിരുന്നുവെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ തീവ്രവാദികളുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ടെന്നാണ് മോദി ഇന്നലെ രാജ്യസഭയിൽ പറഞ്ഞത്. തന്‍റെ വാക്കുകള്‍ മോദി രാഷ്ട്രീയ ആയുധമാക്കിയ സാഹചര്യത്തിലാണ് ഇതിനെതിരെ മുഖ്യമന്ത്രി രംഗത്ത് വന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ യോജിച്ച പ്രക്ഷോഭത്തെ വിഭാഗീയ, വർഗീയ ലക്ഷ്യങ്ങളുള്ളവർക്കു അടിയറ വെക്കാൻ കേരളം തയാറല്ല. ചില സമരങ്ങളില്‍ എസ്.ഡി.പി.ഐ പോലുള്ള തീവ്രവാദ സ്വഭാവമുള്ള സംഘങ്ങളുടെ പങ്കാളിത്തത്തെ കുറിച്ചു താന്‍ നടത്തിയ പരാമര്‍ശം ഉത്തമബോധ്യത്തിലാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.
കേരളത്തിന്റെ സമര മുന്നേറ്റത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം പ്രധാനമന്ത്രി തിരുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആർ.എസ്.എസിന്റെയും എസ്.ഡി.പി.ഐയുടെയും വർഗീയ ലക്ഷ്യങ്ങൾക്കെതിരായ പോരാട്ടത്തിലും കേരളം ഒന്നാം സ്ഥാനത്താണ്. ഇതില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നവരിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി ഉണ്ടാകുന്നത് ജനാധിപത്യ സംസ്കാരത്തിന് ഭൂഷണമല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
27.26°C








